Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഇമാലിന്യ നിര്‍മാര്‍ജനത്തിന് സര്‍ക്കാര്‍ ഉത്തരവ്

28 JUNE 2017 08:45 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ സ്‌കൂളുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ഇമാലിന്യ നിര്‍മാര്‍ജ്ജനത്തിന് വഴിയൊരുക്കി സര്‍ക്കാര്‍ പൊതുമാനദണ്ഡം പുറപ്പെടുവിച്ചു. ഐ.ടി@സ്‌കൂള്‍ പ്രോജക്ടും തദ്ദേശഭരണവകുപ്പിന് കീഴിലുള്ള ക്ലീന്‍കേരള കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇവ നിര്‍മാര്‍ജനം ചെയ്യാന്‍ ഉത്തരവില്ലാതിരുന്നതിനാല്‍ കമ്പ്യൂട്ടര്‍ ലാബുകളില്‍ മറ്റ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നവിധം ഇവ കുമിഞ്ഞുകൂടിയിരുന്നു. ഉത്തരവ് പ്രകാരം സ്‌കൂളുകള്‍ക്ക് 2008 മാര്‍ച്ച് 31ന് മുമ്പ് ലഭിച്ചതും പ്രവര്‍ത്തനക്ഷമമല്ലാത്തതുമായ കമ്പ്യൂട്ടറുകളും അനുബന്ധഉപകരണങ്ങളും 2010 മാര്‍ച്ച് 31ന് മുമ്പ് ലഭിച്ച 600 വി.എ യു.പി.എസ്, സി.ആര്‍.ടി മോണിറ്റര്‍, കീബോര്‍ഡ്, മൗസ് എന്നിവയും ഇമാലിന്യങ്ങളുടെ ഗണത്തില്‍പെടുത്താം. ഇക്കാര്യം സ്‌കൂള്‍തല സമിതി പരിശോധിച്ച് ഉറപ്പാക്കണം.

രണ്ടാംഘട്ടത്തില്‍ ഐ.ടി@സ്‌കൂള്‍ പ്രോജക്ട് ചുമതലപ്പെടുത്തുന്ന സാങ്കേതികസമിതിയുടെ പരിശോധനക്ക് ശേഷമായിരിക്കും ഇ-മാലിന്യമായി തീരുമാനിക്കുക. ശരാശരി 500 കിലോഗ്രാം ഇമാലിന്യം ലഭ്യമായ കേന്ദ്രങ്ങളില്‍നിന്ന് ശേഖരിക്കും. സ്‌കൂളുകളിലെ ലഭ്യമായ അളവ് അടിസ്ഥാനപ്പെടുത്തി ക്ലസ്റ്ററുകളാക്കിത്തിരിച്ചാണ് ശേഖരിക്കുക. വാറന്റി, വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ എന്നിവയുള്ള ഉപകരണങ്ങള്‍ ഇമാലിന്യങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തില്ല.

ഇ-മാലിന്യമായി നിശ്ചയിക്കുന്ന ഉപകരണങ്ങള്‍ സ്‌റ്റോക്ക് രജിസ്റ്ററില്‍നിന്ന് കുറവുചെയ്യണം. ഇമാലിന്യമായി മാറ്റുന്ന ഉപകരണങ്ങളില്‍ രഹസ്യസ്വഭാവമുള്ള ഒരു ഡാറ്റയും ഇല്ലെന്ന് ഉറപ്പുവരുത്തണം. സംസ്ഥാനത്തെ പതിനായിരത്തിലധികം സ്‌കൂളുകളിലും ഓഫിസുകളിലും നിന്നുമായി ഏകദേശം ഒരുകോടി കിലോഗ്രാം ഇമാലിന്യം നിര്‍മാര്‍ജനം ചെയ്യപ്പെടുമെന്ന് ഐ.ടി@സ്‌കൂള്‍ എക്‌സിക്യൂട്ടിവ് കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇമാലിന്യനിര്‍മാജന പ്രക്രിയ ആയിരിക്കും ഇത്.

സ്‌കൂളുകളില്‍നിന്നുള്ള ഓണ്‍ലൈന്‍ ഡാറ്റാ ശേഖരണം ജൂലൈ 15ഓടെ പൂര്‍ത്തിയാകും. 'ഹായ് സ്‌കൂള്‍' കുട്ടിക്കൂട്ടത്തിലെ ഹാര്‍ഡ്‌വെയര്‍ വിഭാഗത്തിലെ അംഗങ്ങളെയും ഇമാലിന്യം നിശ്ചയിക്കുന്ന സ്‌കൂള്‍തല സമിതിയില്‍ ഉള്‍പ്പെടുത്തും. മെര്‍ക്കുറി, ലെഡ്, കാഡ്മിയം, ബേറിയം, ബെറിലിയം തുടങ്ങി ചെറിയ അളവില്‍പോലും മനുഷ്യശരീരത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്ന പദാര്‍ഥങ്ങളെ ഹൈദരാബാദിലുള്ള പ്രത്യേക കേന്ദ്രത്തില്‍ ശാസ്ത്രീയമായി കൈകാര്യംചെയ്യുന്ന രീതിയാണ് ക്ലീന്‍ കേരള കമ്പനി പിന്തുടരുന്നത്. കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, കാബിന്‍, മോണിറ്റര്‍, ഡ്രൈവുകള്‍ , പ്രിന്ററുകള്‍, പ്രൊജക്ടറുകള്‍, യു.പി.എസ്, ടെലിവിഷന്‍ തുടങ്ങിയവയും സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള പട്ടികയിലുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (3 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (4 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (4 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (4 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (5 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (5 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (7 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (8 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (8 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (8 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (8 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (9 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (9 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

Malayali Vartha Recommends