പരിസ്ഥിതി സൗഹൃദമാവുന്നതിന്റെ ഭാഗമായി മെട്രോ സ്‌റ്റേഷനുകളില്‍ പ്ലാസ്റ്റിക് ബോട്ടില്‍ റീസൈക്ലിങ് മെഷീന്‍

കൂടുതല്‍ പരിസ്ഥിതി സൗഹൃദമാവുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ തെരഞ്ഞെടുക്കപ്പെട്ട സ്‌റ്റേഷനുകളില്‍ പ്ലാസ്റ്റിക് ബോട്ടില്‍ റീസൈക്ലിങ് മെഷീനുകള്‍ സ്ഥാപിക്കും. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ ഇവയില്‍ നിക്ഷേപിക്കാം. മെഷീനില്‍ നിന്ന് ലഭിക്കുന്ന ഡിസ്‌കൗണ്ട് കൂപ്പണുകള്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഉപയോഗപ്പെടുത്താം.
നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പിന്നീട് റീസൈക്കിള്‍ ചെയ്യും. ആദ്യഘട്ടമെന്ന നിലയില്‍ സ്ഥാപിക്കുന്ന മൂന്ന് മെഷീന്‍ നിര്‍മാതാക്കളായ വൈല്‍ഡ് വെസ്റ്റ് മീഡിയയില്‍ നിന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കാണ് വാങ്ങുന്നത്.
https://www.facebook.com/Malayalivartha



























