ഒന്നും പറയാന്‍ ഉദ്ദേശമില്ലെങ്കില്‍ എന്തുകൊണ്ട് ദിലീപ് മാധ്യമങ്ങളോട് സംസാരിച്ചു

പോലീസിന് മൊഴി നല്കാന്‍ പോകുന്ന വഴി എന്തിനാണ് ദിലീപ് മാധ്യമങ്ങളെ കണ്ട് സംസാരിച്ചത്. തനിക്ക് മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്ന് ദിലീപ് തന്നെ പറയുന്നുണ്ടെങ്കിലും. ഞാന്‍ കൊടുത്ത പരാതിക്ക് മൊഴി നല്‍കാനാണ് പോകുന്നതെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി മാത്രമാണ് ദിലീപ് മാധ്യമങ്ങളെ കണ്ടു സംസാരിച്ചത്. മാധ്യമ വിചാരണയ്ക്ക് ഞാന്‍ തയ്യാറല്ലെന്നും പറയാനുള്ളത് പൊലീസിനെയും കോടതിയെയും അറിയിക്കുമെന്നുമാണ് ദിലീപ് മധ്യമങ്ങളോട് പറഞ്ഞത്.
അര്‍ദ്ധരാത്രി കാറില്‍വച്ച് നടിയെ ആക്രമിച്ച കേസില്‍ ആദ്യം നല്‍കിയ പരാതിയില്‍ ഗൂഢാലോചന കുറ്റം സ്ഥിരീകരിക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല തുടര്‍ന്ന് ഇപ്പോള്‍ ഉണ്ടാകുന്ന പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗൂഢാലോചന ഉണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനാണ് വിളിച്ചുവരുത്തിയിരിക്കുന്നത്. എന്നാല്‍ അതല്ല ഞാന്‍ നല്‍കിയ പരാതിയുടെ മൊഴിനല്‍കാനാണ് ഞാന്‍ പോകുന്നതെന്ന് വരുത്തി തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ദിലീപ് മാധ്യമങ്ങളെ കണ്ടത്. ദിലീപിന്റെ
വാദം ശെരിയല്ല എന്ന് ഇപ്പോള്‍ തെളിയുകയാണ്.
https://www.facebook.com/Malayalivartha


























