മൂന്നാം മണിക്കൂറിലേക്ക് കടന്ന് ദിലീപിന്റെയും നാദിര്‍ഷയുടെയും ചോദ്യം ചെയ്യല്‍

ദിലീപിന്റെയും നാദിര്‍ഷയുടെയും ചോദ്യം ചെയ്യല്‍ മൂന്നാം മണിക്കൂറിലേക്ക് കടക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസിലാണ് ചോദ്യം ചെയ്യല്‍. ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. നടി ആക്രമണത്തിനിരയായ സംഭവങ്ങളെ തുടര്‍ന്നുണ്ടായ ബ്ലാക്ക് മെയിലിംഗ് പരാതിയിലും പൊലീസ് മൊഴിയെടുക്കുന്നുണ്ട്. മൊഴി നല്‍കാന്‍ ദിലീപ് ആലുവ പൊലീസ് ക്ലബിലെത്തി. നാദിര്‍ഷായും പൊലീസ് ക്ലബിലേക്ക് എത്തുകയായിരുന്നു .
സുനില്‍ കുമാറിന്റെ മൊഴിയെ കുറിച്ചും ചോദ്യം ചെയ്യലുണ്ടാകും. മാധ്യമവിചാരണയ്ക്ക് നിന്നുതരില്ലെന്നും പറയാനുള്ളത് പൊലീസിനോട് പറയുമെന്നും ദിലീപ് പറഞ്ഞു . പറയാനുള്ളത് കോടതിയേയും അറിയിക്കുമെന്നും ദിലീപ് വ്യക്തമാക്കി. ഇന്ന് വൈകിട്ട 'അമ്മ'യോഗം നടക്കുന്നുണ്ട്. യോഗത്തിന് മുമ്പ് തന്നെ ദിലീപ് മൊഴി നല്‍കാനെത്തുകയാണ്.
https://www.facebook.com/Malayalivartha


























