മന്ത്രിസഭയിലെ ചര്‍ച്ചകള്‍ ചോരുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി

മന്ത്രിസഭ യോഗത്തിലെ ചര്‍ച്ചകളെ കുറിച്ചുള്ള വിവരങ്ങള്‍ ചോരുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി. മൂന്നാര്‍, കോവളം കൊട്ടാരം തുടങ്ങിയവയെ സംബന്ധിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ പുറത്തായതിലുള്ള അതൃപ്തി ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി രേഖപ്പെടുത്തി. ഇക്കാര്യത്തിലുള്ള കടുത്ത അതൃപ്തി മുഖ്യമന്ത്രി സഹമന്ത്രിമാരെ അറിയിക്കുകയും ചെയ്തു.
കോവളം കൊട്ടാരവും അനുബന്ധ സ്ഥലവും സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് വിട്ടുനല്‍കാനുള്ള നിര്‍ദ്ദേശത്തെ ചൊല്ലി കഴിഞ്ഞ തവണത്തെ മന്ത്രിസഭാ യോഗത്തില്‍ സി.പി.എം-സി.പി.ഐ മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത് വാര്‍ത്തയായിരുന്നു. യോഗത്തില്‍ പങ്കെടുക്കാതിരുന്ന നിയമമന്ത്രി എ.കെ.ബാലന്റെ സാന്നിദ്ധ്യത്തില്‍ ഇതേക്കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്യാമെന്ന നിര്‍ദ്ദേശം അംഗീകരിച്ച് വിഷയം അവസാനിപ്പിക്കുകയായിരുന്നു. ഇത് കൂടാതെ മൂന്നാര്‍ വിഷയത്തിലും സി.പി.ഐ മന്ത്രിമാര്‍ സര്‍ക്കാരിനെതിരെ നിലപാടെടുത്തിരുന്നു.
https://www.facebook.com/Malayalivartha



























