കാര്യങ്ങള്‍ കൈവിടുമോ എന്ന ആശങ്കയില്‍ താരങ്ങള്‍: ദിലീപിനെ രക്ഷിക്കാന്‍ സൂപ്പര്‍ താരം രംഗത്ത്

ദിലീപിനെ രക്ഷിക്കാന്‍ മലയാളത്തിലെ ഒരു സൂപ്പര്‍ താരം രംഗത്ത്. സര്‍ക്കാരില്‍ ക്രിയാത്മകമായ സ്വാധീനമുള്ള സൂപ്പര്‍ താരമാണ് ദിലീപിന്റെ ഭാവി നശിപ്പിക്കാതിരിക്കാനെന്ന വ്യാജേന രംഗത്തെത്തിയത്.
ദിലീപുമായി അദ്ദേഹത്തിന് വ്യക്തി ബന്ധമുണ്ട്. ചില റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകളില്‍ ഇരുവരും പങ്കാളികളാണ്. കാവ്യാ മാധവനുമായുള്ള വിവാഹത്തിന് സുപ്പര്‍ താരം ധാരാളം സഹായങ്ങള്‍ ചെയ്തിരുന്നു. സൂപ്പര്‍ താരം ആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ ദിലീപ് ഊരി പോകും. എന്നാല്‍ അതെങ്ങനെ ഓപ്പറേറ്റ് ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ് സൂപ്പര്‍ താരം.
സൂപ്പര്‍ താരത്തിന് മുഖ്യമന്ത്രിയെ കാണാന്‍ ആരുടെയും ശുപാര്‍ശ ആവശ്യമില്ല. എന്നാല്‍ ഇത്തരമൊരു കാര്യം എങ്ങനെ മുഖ്യമന്ത്രിയോട് പറയും എന്നാണ് താരം ആലോചിക്കുന്നത്. മുഖ്യമന്ത്രി എങ്ങനെ പ്രതികരിക്കും എന്ന കാര്യത്തിലും താരത്തിന് സംശയം ഉണ്ട്. ദിലീപും നാദിര്‍ഷായും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് ഉന്നത പോലീസ് വൃത്തങ്ങളില്‍ നിന്നും സൂചനയുണ്ട്.
ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത് ഇത്തരമൊരു സാഹചര്യത്തിലാണ്. നടി ആക്രമിക്കപ്പെട്ട സാഹചര്യം വിശദമാക്കാന്‍ ദിലീപിനും നാദിര്‍ഷാക്കും കഴിഞ്ഞിട്ടില്ല. ബുധനാഴ്ച പതിമൂന്ന് മണിക്കൂലേറെ ചോദ്യം ചെയ്തിട്ടും സഹായകരമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല. ദിലീപും നാദിര്‍ഷായും അറിയപ്പെടുന്ന വ്യക്തികളായതിനാല്‍ ചോദ്യം ചെയ്യലിനിടയിലുള്ള പേടിപ്പെടുത്തലും നടന്നിട്ടില്ല. ബ്ലാക്ക് മെയില്‍ ചെയ്ത് പള്‍സര്‍ സുനി പണം തട്ടാന്‍ ശ്രമിച്ചെന്ന ദിലീപിന്റെ പരാതി പൂര്‍ണമായും മുഖവിലയ്‌ക്കെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. പരാതി സത്യമാണോ എന്ന് പോലും പോലീസ് സംശയിക്കുന്നുണ്ട്.
പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്നു തന്നെയാണ് പോലീസ് ഇപ്പോഴും കരുതുന്നത്. പ്രത്യേകം മുറിയിലിരുത്തിയാണ് താരങ്ങളെ ചോദ്യം ചെയ്തത്.
ഇരുവര്‍ക്കും നല്‍കിയത് ഒരേ ചോദ്യങ്ങള്‍. എന്നിട്ടും വ്യത്യസ്തമായ മറുപടിയാണ് ലഭിച്ചത്. അതിലാണ് പോലീസിന് സംശയം.
ചുരുക്കത്തില്‍ പള്‍സര്‍ സുനിയുമായി ദിലീപിന്റെ ബന്ധം പോലീസ് സ്ഥിതീകരിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ദിലീപിനെതിരെ നിയമ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ദിലീപ് നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല. മമ്മൂട്ടിയും ലാലും ദിലീപിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അമ്മയുടെ യോഗത്തില്‍ ഇക്കാര്യം പ്രകടമായിരുന്നു. ദിലീപിനെതിരെ തെളിവില്ലെന്ന പേരില്‍ കേസ് എഴുതി തള്ളുമോ എന്നാണ് ഇനി അറിയേണ്ടത്.
https://www.facebook.com/Malayalivartha
























