ഞെട്ടിക്കുന്ന വിവരങ്ങള്‍; ഇതിന് മുന്‍പും ഒരുനടി ആക്രമണത്തിനിരയായിട്ടുണ്ട് ഭയം മൂലം മറച്ച്‌വച്ചു.

നടി ആക്രമിക്കപ്പെട്ടതിന് സമാനമായി ഒരു പ്രമുഖനടി കൂടി ആക്രമണത്തിനിരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ലോഹിതദാസ് വെള്ളിത്തിരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ ഒരു നടിയാണ് ആക്രമിക്കപ്പെട്ടത്. ഭയന്നിട്ടാണ് പുറത്തു പറയാതിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് വര്‍ഷം മുമ്പായിരുന്നു ഈ സംഭവം. ഒറ്റ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട ഈ നടി ആക്രമണത്തിന് ശേഷം ആകെ ഭയന്നുപോയെന്നും പോലീസിന് ലഭിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അന്ന് ആക്രമിക്കപ്പെട്ട നടിയില്‍ നിന്നും പണം തട്ടിയെടുത്തോയെന്ന് വ്യക്തമല്ല. ഇതിന് പിന്നിലും ഗൂഢാലോചനയുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരുന്നു.
സിനിമകളുടെ ലൊക്കേനിലും പുറത്തും നടിമാര്‍ നേരത്തെയും ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന്റെ ചുവടു പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോഹിതദാസ് സിനിമയിലേക്ക് കൊണ്ടു വന്ന നടിയും ആക്രമിക്കപ്പെട്ടുവെന്ന പുതിയ കണ്ടെത്തല്‍. പള്‍സര്‍ സുനി തന്നെ നേരത്തെ നടി മേനകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചിരുന്നു. പല നടിമാരും മാനഹാനി ഭയന്ന് സംഭവം പുറത്ത് പറയാത്തത്.
https://www.facebook.com/Malayalivartha

























