അവന്‍ ഇറച്ചിവെട്ടുകാരനെപ്പോലെ ... തച്ചങ്കരി സെന്‍കുമാര്‍ പോര് വീണ്ടും കടുക്കുന്നു

തച്ചങ്കരിക്കെതിരെ അതി രൂക്ഷ പരിഹാസവുമായി സെന്‍കുമാര്‍. പോലീസ് തലപ്പത്ത് ന്യൂറോ സര്‍ജന്‍ വേണ്ടസമയത്ത് ഇപ്പോള്‍ ഇറച്ചിവെട്ടുകാരനെയാണ് ഇരുത്തിയിരിക്കുന്നത്. ഇയാള്‍ വെറും കഴിവ്‌കെട്ടവനാണ്. വിടവാങ്ങള്‍ പ്രസംഗത്തിലും സെന്‍കുമാര്‍ പറഞ്ഞത് സേനക്കുള്ളിലാണ് പുഴുക്കുത്തുകള്‍ എന്നാണ്. പോലീസ് ആസ്ഥാനത്ത് അതിരൂക്ഷ വാക്ക്‌പോര് തച്ചങ്കരിയുമായി അദ്ദേഹം നടത്തിയിരുന്നു. കേസില്‍ വിജയിച്ചെത്തിയ സെന്‍കുമാറിനെ ഒതുക്കാനായിരുന്നു തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് ഗവണ്‍മെന്റ് നിയമിച്ചത്. അത് നയിച്ചതാകട്ടെ തലപ്പത്തെ തമ്മിലടിയിലേക്കും.
പോലീസ് തലപ്പത്ത് ഇരിക്കെ പൊലീസ് ആസ്ഥാനത്ത് ഡിജിപി സെന്‍കുമാരും എഡിജിപി ടോമിന്‍ ജെ. തച്ചങ്കരിയും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് എത്തിയിരുന്നു. പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്നും എഡിജിപി ടോമിന്‍ തച്ചങ്കരി അദ്ദേഹത്തിനെതിരായ കേസുകളുടെ റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയതായി ഡിജിപി ടി.പി.സെന്‍കുമാര്‍ റിപ്പോര്‍ട്ട് നല്കിയിരുന്നു. ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയ വിശദീകരണത്തിലാണ് സെന്‍കുമാറിന്റെ ആരോപണം. പൊലീസിന്റെ അച്ചടക്കങ്ങളെല്ലാം കാറ്റില്‍ പറത്തുന്ന ഉദ്യോഗസ്ഥനെ താക്കീത് ചെയ്യുകമാത്രമാണ് ചെയ്‌തെന്നും സര്‍ക്കാരിന് നല്‍കിയ വിശദീകരണത്തില്‍ ഡിജിപി പറയുന്നു. തച്ചങ്കരിയെ താന്‍ കയ്യേറ്റം ചെയ്തിട്ടില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.
ടി സെക്ഷനിലെ രഹസ്യരേഖകള്‍ കൈക്കലാക്കാനുള്ള സെന്‍കുമാറിന്റെ നീക്കം പിന്നീടു മറ്റ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനുമെതിരെ വ്യവഹാരങ്ങളില്‍ തെളിവായി ഉപയോഗിക്കാനാണെന്നു സംശയിക്കുന്നതായി ടോമിന്‍ തച്ചങ്കരി സര്‍ക്കാരിനു നല്‍കിയ രഹസ്യ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. സെന്‍കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍സുരക്ഷയ്ക്കും സര്‍ക്കാര്‍നയത്തിനും വിരുദ്ധമാണെന്നും തച്ചങ്കരി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്നലെ പോലീസ് തലപ്പത്തു നിന്നും പടിയിറങ്ങിയെ സെന്‍കുമാര്‍ രണ്ടും കല്‍പ്പിച്ച് മുന്നോട്ടെന്നാണ് സൂചന.
https://www.facebook.com/Malayalivartha

























