Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു... പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം  


ചരിത്രത്തിലാദ്യമായി കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത് ഞായറാഴ്ച...2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും, ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്


ഏകെ ബാലന് ബിജെപിയുടെ സ്വരവും ഭാഷയും: ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ സിബിഐ അന്വേഷണം വേണം: - രമേശ് ചെന്നിത്തല


രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപക്ഷേയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു; എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി: കേസിൽ വിശദമായ വാദം കേട്ടശേഷം കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും...


ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ശനിയാഴ് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്...

മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് നുണക്കഥള്‍; അമ്മ യോഗത്തില്‍ നടന്നത് വെളിപ്പെടുത്തി നടി ഊര്‍മ്മിള

01 JULY 2017 02:15 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്റെയും നടന്‍ ദിലീപ് ആരോപണ വിധേയനാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന അമ്മയുടെ യോഗം വിമര്‍ശനങ്ങള്‍ മാത്രമാണ് നേരിട്ടത്. മാധ്യമങ്ങളിലൂടെ യോഗത്തില്‍ ദിലീപിന് പിന്തുണയ്ക്കുന്ന താരങ്ങളെയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. അതുപോലെ തന്നെ നടിയുടെ വിഷയത്തില്‍ തണുത്ത സമീപനം സ്വീകരിക്കുന്ന ഒരു അവസ്ഥയും. ഇതോടെ സംഘടനയ്‌ക്കെതിരെ സമൂഹത്തില്‍ വലിയതോതില്‍ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തില്‍ മാധ്യമത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകല്‍ തെറ്റാണെന്ന് പറഞ്ഞു മുന്നോട്ടുവന്നിരിക്കുകയാണ് നടി ഊര്‍മ്മിള ഉണ്ണി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടി യോഗത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

ഫേസ്ബുക്കിന്റെ പൂര്‍ണ രൂപം വായിക്കാം

face book നു നന്ദി പറഞ്ഞു തുടങ്ങാം .കാരണം അതിന് സ്വയം എഡിറ്റ് ചെയ്യാന്‍ കഴിവില്ലല്ലോ .നമുക്കു പറയാനുള്ളത് സത്യസന്ധമായി പറയാം .രണ്ടു ദിവസമായി മാധ്യമങ്ങള്‍ ആഘോഷിക്കുന്ന ദിലീപ് പ്രശ്‌നം കാണാന്‍ ഞാനും TV യുടെ മുമ്പില്‍ ഇരുന്നിട്ടുണ്ട് .കണ്ടിരുന്ന എല്ലാവരുടേയും മനസ്സില്‍ ആശങ്കയുണ്ടായിരുന്നു .. ഇന്നലെ അമ്മ'യുടെ മീറ്റിങ്ങിനു ചെന്നു കയറിയപ്പോള്‍ ആകെ ഒരു മൂകത .. ആരും അധികം സംസാരിക്കുന്നില്ല .യോഗം തുടങ്ങി .ഇന്നേട്ടന്‍ പ്രസംഗിച്ചു തുടങ്ങി രണ്ടു വാചകം കഴിഞ്ഞില്ല ഹാളില്‍ ചിരി തുടങ്ങി .. പിന്നങ്ങോട്ട് മമ്മുക്കയും ലാലേട്ടനും മുകേഷും ഗണേശനും ഒക്കെ ഏറ്റുപിടിച്ചു ..എല്ലാവരും relaxed ആയി .ദിലീപ് വന്നു .എല്ലാവര്‍ക്കും ആശ്വാസമായി .കേട്ടിരിക്കുന്ന ആര്‍ക്കും എന്തും ചോദിക്കാം എന്ന് എടുത്തെടുത്ത് ഇന്നട്ടനും ഗണേശനും പറഞ്ഞു .ആരും ഒന്നും ചോദിച്ചില്ല .കാരണം ഞങ്ങളെല്ലാം അവരുടെ വാക്കുകളില്‍ തൃപ്തരായിരുന്നു .ദിലീപും നടിയും അമ്മയുടെ പ്രിയ മക്കളാണെന്നും രണ്ടു പേരെയും നമുക്ക് സംരക്ഷിക്കേണ്ടതുണ്ട് അക്കാര്യം മാധ്യമങ്ങളില്‍ ആരും വിളിച്ചു കൂവേണ്ടതില്ലെന്നും ഇന്നേട്ടന്‍ ആവര്‍ത്തിച്ചു പറഞ്ഞതോര്‍ക്കുന്നു .വൈകിട്ട് Press meet സമയത്ത് പൊതുയോഗത്തിന്റെ തീരുമാനങ്ങളെല്ലാം അറിയിച്ച ശേഷം സഭ പിരിയാറായപ്പോള്‍ ഏതോ പത്രക്കാരന്‍ ചൊറിഞ്ഞ് കയറുന്നതു കണ്ടു .പക്വമതികളായ മമ്മുക്കയും ലാലേട്ടനും മൗനം പാലിച്ചു പക്ഷെ ഗണേശനും മുകേഷും തത്സമയം ചൂടായി .സ്വന്തം വീട്ടിലെ പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടം കോലിട്ടാല്‍ ആരാണു ചൂടാവാതിരിക്കുക ? ഇവിടെ വലിയ പ്രശ്‌നമൊന്നുമില്ല എന്ന ഉത്തരം മാധ്യമങ്ങള്‍ക്കു തൃപ്തികരമല്ല എന്ന് ഞാന്‍ അനുമാനിക്കുന്നു .അവര്‍ക്ക് വാര്‍ത്ത വേണമല്ലോ ! ഞാന്‍ തിരിച്ചെത്തി സന്ധ്യാ വാര്‍ത്ത TV യില്‍ കണ്ടു .പിന്നീട് 8 മണിയുടെ ചര്‍ച്ചകളും .ഞാന്‍ അന്നത്തെ ദിവസം കണ്ടതിനും കേട്ടതിനും നേരെ വിപരീതമായിരുന്നു വാര്‍ത്തകള്‍ .വളരെ സമാധാനമായി പിരിഞ്ഞ ഞങ്ങളുടെ മീറ്റിങ്ങിനെ തരം താഴ്ത്തി കാണിക്കുന്ന ചര്‍ച്ചകള്‍!അമ്മയുടെ മീറ്റിങ്ങില്‍ പങ്കെടുത്ത ആരും ഇതിലൊന്നും ഇല്ല എന്നതാണ് സത്യം .എല്ലാവരും സ്വന്തം ഭാവനയില്‍ തോന്നുന്നത് ഇരുന്നു വീമ്പിളക്കുന്നു .സി നി മ യുമായി ബന്ധപ്പെട്ടവര്‍ വൃത്തിയായി കാര്യങ്ങള്‍ പറയുന്നു മുണ്ട്.മഞ്ജു വും ,ഗീതുവും മറ്റും ചേര്‍ന്ന് തുടങ്ങിയ പുതിയ വനിതാ സംഘടനയെ പൂര്‍ണ്ണമായി അമ്മ' പിന്‍തുണക്കുന്നു എന്നും അതിന് ഗീതു സ്‌റേറജില്‍ കയറി നന്ദി പറഞ്ഞതും ഞാന്‍ കണ്ടതാണ് .. TV യില്‍ എല്ലാ ചാനലുകളു അതിനു നേര്‍ വിപരീതം എഴുതി കാണിക്കുന്നു .കഷ്ടം!ആരാന്റമ്മക്കു പ്രാന്തിളകുമ്പോള്‍ കണ്ടു നില്‍ക്കാന്‍ നല്ല രസം എന്ന പറഞ്ഞ പോലെ ... അറിയപ്പെടുന്ന ഒരു നടനും നടിയുമാണ് കഥാപാത്രങ്ങള്‍. നടിക്കു പ്രശ്‌നമുണ്ടായ ഉടനെ EKMല്‍ പൊതുയോഗം വിളിച്ചു കൂട്ടുകയും നടീനടന്മാരും സാങ്കേതിക വിദഗ്ദരും ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തിയതും കേസിന്റെ ഗതി അമ്മ തന്നെ പിന്നാലെ അന്വേഷണം നടത്തിയതുമൊക്കെ ഈ മാധ്യമങ്ങള്‍ മറന്നു പോയ പോലെ നടിക്കു വേണ്ടി അമ്മ ഒന്നും ചെയ്തില്ലേന്നും പറഞ്ഞ് ഇപ്പൊ ബഹളം വെക്കുന്നു .ദിലീപിനു പ്രശ്‌നം വന്നപ്പോള്‍ അതിനും അമ്മ കൂടെ നിന്നപ്പോള്‍ അമ്മക്കു മകള്‍ വേണ്ടേ .. മകന്‍ മതിയേ ... ന്നും പറഞ്ഞ് മാധ്യമബഹളം .പോരാത്തതിന് സിനിമക്കാരുടെ സംസ്‌കാരത്തെ ചൂണ്ടി കുറെ ചാനലുകാര്‍ ! ഒരു പ്രശ്‌നവും ,ഡൈവോഴ്‌സും നടക്കാത്ത എത്ര കുടുംബങ്ങളുണ്ട് ഇവരുടെയൊക്കെ ഇടയില്‍ എന്നൊന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു !എന്തായാലും സിനിമാ താരങ്ങളെ കരിവാരിതേച്ചാല്‍ സാധാരണക്കാരനു കിട്ടുന്ന ഒരു സുഖം അത് ഒന്നു വേറെ തന്നെ . ഒരു പ്രശ്‌നം വരുമ്പോള്‍ ഒറ്റകെട്ടായി നില്‍ക്കണമെന്ന് അമ്മ' തെളിയിച്ചു കഴിഞ്ഞു .ദിലീപിനേയും നടിയേയും ഞങ്ങളെല്ലാവരും സ്‌നേഹിക്കുന്നു .ഇവരിലാരെങ്കിലും കുഴപ്പക്കാരാണെന്നു അമ്മ' സമ്മതിച്ചാല്‍ സാധാരണക്കാര്‍ക്കും ,മാധ്യമങ്ങള്‍ക്കും ഒക്കെസമാധാനമായേനെ .. ഈ പ്രശ്‌നങ്ങളൊക്കെ സ്വന്തം വീട്ടിലായിരുന്നെങ്കില്‍ എല്ലാരുംമൂടിവെക്കാന്‍ ശ്രമിച്ചേനെ... വേറെയാതൊരു പണിയുമില്ലാത്തവര്‍ .. വാര്‍ത്തകള്‍ സൃഷ്ടിക്കാനും വളച്ചൊടിക്കാനും കുറേ മാധ്യമങ്ങള്‍ .. എനിക്ക് അനുഭവമുള്ളതുകൊണ്ട് പറയുകയാണ് വളര്‍ന്നു വരുന്ന ഒരു മകള്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ എല്ലാരും കൂടി ചളി വാരി എറിയുകയല്ല വേണ്ടത് .. ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുക .ആര്‍ക്കും ഈ ഗതി വരാം .. ജാഗ്രത !ശരിതെറ്റുകള്‍ അറിയാതെ ആരും ഒന്നും വിളിച്ചു കൂവരുത് . സത്യം തെളിയിക്കാനാണ് ഇവിടെ പോലീസും കോടതിയുമൊക്കെയുള്ളത് സത്യത്തിനു നീതി ലഭിക്കട്ടെ .കുറ്റം ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടട്ടെ .. വീണ്ടും പറയട്ടെ നന്ദി face book... നീ എഡിറ്റ് ചെയ്യില്ലല്ലോ ..
ഊര്‍മ്മിള ഉണ്ണി .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭരിച്ചു മുടിച്ച എല്ലാ മന്ത്രിമാരും ഭരണ വിരുദ്ധ വികാരത്തിൻ്റെ കുത്തൊഴുക്കിൽ ഒലിച്ചു പോകും; എല്ലാ മന്ത്രിമാരും പരാജയപ്പെടുന്ന ചരിത്ര സംഭവത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ  (7 minutes ago)

രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (18 minutes ago)

പ്ര​സി​ഡ​ന്റ്‌​സ് ട്രോ​ഫി വ​ള്ളം​ക​ളിക്ക് ഇനി രണ്ടു നാൾ മാത്രം...  (33 minutes ago)

പ്രകടനം വിലയിരുത്താനെന്ന വ്യാജേന  (39 minutes ago)

ബിജെപി പോലും പറയാൻ മുതിരാത്ത പ്രസ്താവന; സിപിഐഎം നേതാവ് എ കെ ബാലനെതിരെ ഷാഫി പറമ്പിൽ എം പി  (41 minutes ago)

സി.സി.ടിവിയുടെ പരിധിൽ  (50 minutes ago)

രണ്ട് പേരെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

വിവാഹ ഭാഗ്യം, വാഹന യോഗം, ആരോഗ്യം: ഈ രാശിക്ക് ഇന്ന് സന്തോഷ വാർത്ത  (1 hour ago)

പ്രത്യേക സെല്‍ രൂപീകരിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി  (1 hour ago)

മാധവ് ഗാഡ്ഗില്‍ അന്തരിച്ചു  (2 hours ago)

ബന്ധു ഓടിച്ച സ്‌കൂട്ടറില്‍ പിന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ....  (2 hours ago)

.പുരസ്കാരം മകരവിളക്ക് ദിവസം സന്നിധാനത്ത് വെച്ച് സമ്മാനിക്കും  (2 hours ago)

ഡെന്‍മാര്‍ക്ക് മന്ത്രിതല സംഘം മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി  (2 hours ago)

ഇന്ത്യൻ പൗരന്മാരെ മാത്രമേ വോട്ടർ പട്ടികയിൽ നിലനിറുത്താനാകൂ...‌  (3 hours ago)

കാറും ബൈക്കും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം‌  (3 hours ago)

Malayali Vartha Recommends