ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചതിന് പിന്നാലെ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു

നടിക്കെതിരായ ആക്രമണം അന്വേക്ഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത ഭിന്നത. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചതിന് പിന്നാലെ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ നടുക്കം മാറുന്നതിനു മുന്‍പ് ഗൂഢാലോചന കേസില്‍ ദിലീപിനെയും നാദിര്‍ഷയെയും ഒഴിവാക്കാനുള്ള ഉന്നതതല ശ്രമം ശക്തമാക്കി ഒരുവിഭാഗം. നടന്‍ ദിലീപിനെ ചോദ്യം ചെയ്ത രീതിക്കെതിരെയായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം. സംഘത്തലവന്‍ ഇല്ലാതെ ദിലീപിനെ ചോദ്യം ചെയ്തത് ശരിയായില്ലെന്നും ഗിന്നസ് ബുക്കില്‍ കയറാന്‍ വേണ്ടിയാകരുത് ചോദ്യം ചെയ്യല്‍ എന്നുമാണ് സെന്‍കുമാറിന്റെ വിമര്‍ശനം.
എന്നാല്‍ തിരുവനന്തപുരത്തുനിന്ന് സന്ധ്യയെ വിളിച്ച ഉന്നതന്റെ പേര് ഇപ്പോഴും രഹസ്യമാക്കി വച്ചിരിക്കുന്നുകയാണ്. എ ഡിജിപി ടോമിന്‍ തച്ചങ്കരിയാണ് എന്ന് ഒരു വിഭാഗം പ്രചരിപ്പിക്കുമ്പോള്‍ മറുവിഭാഗം പറയുന്നത് ദിലീപിനെ രക്ഷപെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നതറിഞ്ഞ സെന്‍കുമാര്‍ അന്വേക്ഷണ വിഭാഗം തലവനെ ഉള്‍പ്പെടുത്തി പിന്നീട് ചോദ്യം ചെയ്താല്‍ മതിയെന്ന് സന്ധ്യയോടു പറഞ്ഞു എന്നാണ്.
നടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ 13 മണിക്കൂറോളംനേരം ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തിരുന്നു. ദിലീപ് അറസ്റ്റിലായേക്കുമെന്ന അഭ്യൂഹം പരക്കുന്നതിനിടെ വിട്ടയക്കുകയും ചെയ്തു. തിരുവനന്തപുരത്തുനിന്നും ഒരു പോലീസ് ഉന്നതന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് വിട്ടയച്ചതെന്ന് ആരോപണമുണ്ടായിരുന്നു.
സെന്‍കുമാറിന്റെ പരാമര്‍ശം കൂട്ടിവായിച്ചാല്‍ അദ്ദേഹം തന്നെയാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയതെന്നുവേണം അനുമാനിക്കാന്‍. ദിലീപിനെതിരെ കടുത്ത ജനരോഷം ഉയരുന്ന സാഹചര്യത്തില്‍ പോലീസ് മേധാവിതന്നെ ഇത്തരമൊരു നിലപാടെടുത്തതില്‍ വരും ദിവസങ്ങളില്‍ വിമര്‍ശനത്തിന് ഇടയായേക്കും. പ്രത്യേകിച്ചും സര്‍ക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുമ്‌ബോള്‍. മാത്രമല്ല, ടോമിന്‍ തച്ചങ്കരിക്കെതിരെയും സെന്‍കുമാര്‍ കടുത്ത വാക്പ്രയോഗം നടത്തിയിട്ടുണ്ട്. ഒരുതരത്തിലും കഴിവ് തെളിയിക്കാത്ത ഉദ്യോഗസ്ഥനാണ് തച്ചങ്കരിയെന്നും ന്യുറോ സര്‍ജന്‍ ഇരിക്കേണ്ടിടത്ത് ഇറച്ചിവെട്ടുകാരനെ ഇരുത്തിയതുപോലെയാണെന്നുമാണ് സെന്‍കുമാറിന്റെ വിമര്‍ശനം.
https://www.facebook.com/Malayalivartha

























