സര്‍ക്കാരിന്റെ പുതിയ മദ്യനയം നിലവില്‍ വന്നു; രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് അടച്ചു പൂട്ടിയ 77 ബാറുകള്‍ ഇന്ന് തുറക്കും

രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് അടച്ചുപൂട്ടിയ 77 ബാറുകള്‍ ഇന്നു തുറക്കും. ത്രീ സ്റ്റാര്‍ മുതല്‍ നക്ഷത്രപദവിയുള്ള ബാറുകളാണു തുറക്കുക. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ 20, കുറവ് ഇടുക്കില്‍ ഒന്ന്.
എക്‌സൈസ് വകുപ്പിനു ലഭിച്ച 81 അപേക്ഷകളില്‍ 77 ബാറുകള്‍ തുറക്കാനാണ് ഇന്നലെ വൈകിട്ടു സര്‍ക്കാര്‍ അനുമതി നല്‍കിയത്. ശേഷിച്ച നാലു ബാറുകളുടെ കാര്യത്തില്‍ നാളെ വിശദമായ പരിശോധന നടക്കും.
സര്‍ക്കാരിന്റെ പുതിയ മദ്യനയം ഇന്നലെ നിലവില്‍ വന്നതോടെയാണു ബാറുകള്‍ തുറക്കുന്നത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയ സംസ്ഥാനപാതകളുടെ 500 മീറ്റര്‍ പരിധിയിലുള്ള ബാറുകള്‍ക്കു ലൈസന്‍സ് നല്‍കിയിട്ടില്ല. സുപ്രീംകോടതി ഉത്തരവു ബാധകമാകാത്ത 130 ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളാണു സംസ്ഥാനത്തുള്ളത്. വരും ദിവസങ്ങളിലും ബാര്‍ തുറക്കാന്‍ കൂടുതല്‍ അപേക്ഷ ലഭിക്കുമെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണക്കുകൂട്ടല്‍.
യു.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയം മൂലം ബാര്‍ അടച്ചുപൂട്ടിയ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണു നിലവില്‍ ലൈസന്‍സിന് അപേക്ഷിച്ചത്. എറണാകുളത്തു ലഭിച്ച 21 അപേക്ഷകളില്‍ 20 എണ്ണത്തിനും ആലപ്പുഴയില്‍ ലഭിച്ച രണ്ടപേക്ഷകള്‍ക്കും അനുമതി നല്‍കി. കണ്ണൂര്‍ എട്ട്, കൊല്ലം മൂന്ന്, കോട്ടയം ആറ്, കോഴിക്കോട് മൂന്ന്, മലപ്പുറം നാല്, പാലക്കാട് ആറ്, തിരുവനന്തപുരം 11, തൃശൂര്‍ ഒന്‍പത്, വയനാട് രണ്ട് എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കണക്ക്. നിലവില്‍ പ്രവര്‍ത്തിക്കുന്ന 23 പഞ്ചനക്ഷത്ര ഹോട്ടലുകളും ബാര്‍ ലൈസന്‍സ് പുതുക്കി.
കള്ളുഷാപ്പ് ലൈസന്‍സിന് 2528 അപേക്ഷ ലഭിച്ചതില്‍ 2112 എണ്ണത്തിനും അനുമതി നല്‍കി. ത്രീ സ്റ്റാറിനു താഴെയുള്ളതും നിലവില്‍ പ്രവര്‍ത്തിക്കുന്നതുമായ ബിയര്‍വൈന്‍ പാര്‍ലറുകള്‍ തുടരും. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ബാറുകളുടെ പ്രവൃത്തിസമയം രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്. 28 ലക്ഷം രൂപയാണു ബാര്‍ ലൈസന്‍സ് ഫീസ്.
https://www.facebook.com/Malayalivartha

























