ഫഹദ് ഫാസിലിന്റെ ഒരു സിനിമയ്ക്കും ദുല്‍ഖറിന്റെ രണ്ടു സിനിമയ്ക്കുമാണ് വിലക്ക്

മലയാള സിനിമയ്ക്ക് മോശം കാലമാണിത്. ഇന്‍ഡസ്ട്രിയില്‍ നിന്ന് വീണ്ടും വരുന്നത് ഒരു മോശം വാര്‍ത്ത. അമല്‍ നീരദിനും അന്‍വര്‍ റഷീദിനും അപ്രഖ്യാപിത വിലക്ക്. അമല്‍ നീരദിന്റെ ദുല്‍ക്കര്‍ ചിത്രം സി.ഐ.എ (കോമറേഡ് ഇന്‍ അമേരിക്ക) എന്ന ചിത്രമാണ് നിലവില്‍ പ്രതിസന്ധി നേരിടുന്ന ചിത്രം.
മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് സിനിമകള്‍ പിന്‍വലിച്ചുള്ള സമരത്തെ അനുകൂലിച്ച് സി.ഐ.എ പിന്‍വലിക്കാത്തതിന്റെ പ്രതികാരമായാണ് ചിത്രത്തിന് വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എന്റര്‍ടെയിന്‍മെന്റ്, അമല്‍ നീരദ് പ്രൊഡക്ഷന്‍, ഇരുവരും ചേര്‍ന്നുള്ള വിതരണക്കമ്പനിയായ എആന്‍ഡ് എ ബാനര്‍ തുടങ്ങിയവയാണ് വിലക്ക് നേരിടുന്നത്. തുടര്‍ന്ന്, എ ആന്‍ഡ് എ ബാനറില്‍ ഒരുങ്ങുന്ന പറവ (സൗബിന്‍,ദുല്‍കര്‍ ), അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് ( ഫഹദ് )എന്നിവയുടെ റിലീസിംഗും പ്രശ്‌നത്തിലാകും
അതേസമയം, സി.ഐ.എ റിലീസിനൊരുങ്ങിയപ്പോള്‍ സമരത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നും സിനിമ റിലീസ് ചെയ്തു കഴിഞ്ഞ് മള്‍ട്ടിപ്ലക്‌സില്‍ നിന്ന് മാറ്റിയാല്‍ നഷ്ടമുണ്ടാകുമായിരുന്നെന്നും ഇക്കാര്യം കാട്ടി സംഘടനയ്ക്ക് കത്ത് അയച്ചെങ്കിലും മറുപടി കിട്ടിയിരുന്നുല്ലെന്നും അമല്‍ നീരദ് മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























