നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകന്‍ ഫെനിയെ ഇന്ന് ചോദ്യം ചെയ്യും

യുവനടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ ഇന്ന് ചോദ്യം ചെയ്യും. ദിലീപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫെനിയെ ചോദ്യം ചെയ്യുന്നത്. ദിലീപിന്റെ മൊഴിയനുസരിച്ച് ഫെനി പറഞ്ഞ മാഡത്തെ കുറിച്ചും അന്വേഷിക്കും.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിനു കീഴടങ്ങാന്‍ സഹായം ആവശ്യപ്പെട്ട് രണ്ടു പേര്‍ ഫെനിയെ സമീപിച്ചിരുന്നെന്ന് ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫെനിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha

























