കാവ്യാ മാധവന്റെ ലക്ഷ്യയിലെ റെയ്ഡ് പള്‍സര്‍ സുനി എത്തിച്ച മെമ്മറി കാര്‍ഡിനായി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി വീണ്ടും. കേസില്‍ നിര്‍ണായകമായ വഴിത്തിരിവിന് കാരണമാകുന്ന വെളിപ്പെടുത്തലാണ് പള്‍സര്‍ സുനില്‍ ഇപ്പോൾ പോലീസിനോട് നടത്തിയിരിക്കുന്നത്. ആദ്യം അഭിഭാഷകന് കൈമാറിയെന്ന് പറയപ്പെടുന്ന മെമ്മറി കാര്‍ഡ് കാവ്യാ മാധവന്റെ ലക്ഷ്യയില്‍ കൂട്ടുപ്രതി വിജീഷ് എത്തിച്ചുവെന്നാണ് പള്‍സര്‍ സുനി പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇതിന്റെ വ്യക്തത തേടിയാണ് പോലീസ് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിലും കാവ്യാ മാധവന്റെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയത്.
ഇതിനോടൊപ്പം തന്നെ സുനിയുടെ മൊഴികളിലെ വൈരുധ്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. സംശയാസ്പദമായ പണമിടപാടുകളെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരുകയാണ്. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡാണ് പള്‍സര്‍ സുനിയുടെ സുഹൃത്തും കൂട്ട് പ്രതിയുമായ വിജീഷ് ഏൽപിച്ചതെന്ന് പൾസർ സുനി പോലീസിനോട് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് . കാവ്യാ മാധവന്റെ കാക്കനാട് മാവേലിപുരത്തെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് വെള്ളിയാഴ്ച പൊലീസ് റെയ്ഡ് നടത്തിയത്.
രാവിലെ 11 മണിയോടെ തീര്‍ത്തും അതീവ രഹസ്യമായാണ് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തിയത്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സി.ഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്കെത്തിയത്. പരിശോധന ഒരു മണിക്കൂറോളം നീണ്ടുനിന്നു.
https://www.facebook.com/Malayalivartha

























