ദിലീപിന് പുറമേ സലിംകുമാറിനും സജി നന്ത്യാട്ടിനു മെതിരെ പരാതിയുമായി ശോഭാ സുരേന്ദ്രന്‍

യുവനടിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച നടന്മാരായ ദിലീപ്, സലിം കുമാര്‍ നിര്‍മാതാവ് സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെ വനിതാ കമ്മിഷനില്‍ പരാതി. പരാതിയുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനാണ് കമ്മിഷനെ സമീപിച്ചത്.
നടി നുണ പറയുകയാണെന്നും ഇവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശമാണ് സലിം കുമാര്‍ വെട്ടിലാക്കാന്‍ കാരണം. പ്രസ്താവന വിവാദമായതോടെ സലിം കുമാര്‍ മാപ്പു പറയുകയും ചെയ്തിരുന്നു. നടി നേരിട്ടത് കേവലം രണ്ടു മണിക്കൂര്‍ മാത്രമുള്ള പീഡനമാണെന്നും എന്നാല്‍, ദിലീപ് നേരിട്ടത് നീണ്ട നാലു മാസത്തെ പീഡനമാണെന്നുമായിരുന്നുമുള്ള സജി നന്ത്യാട്ടിന്റെ പ്രസ്താവയാണ്. സജിക്കെതിരെ യുള്ള പരാതി. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ഈ പരാമര്‍ശത്തില്‍ നിന്നും പിന്നീട് ഇയാളും മാപ്പു പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























