അമ്മയ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ രൂക്ഷം; അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനായി ഇന്നസെന്റ്

അമ്മയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ നിലപാടൊന്നും എടുക്കാത്തതില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് അമ്മക്ക് നേരിവേണ്ടിവന്നത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഇന്നസെന്റ് ഒഴിയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജനപ്രതിനിധിയായ തനിക്ക് ഇനി ആരേയും സംരക്ഷിക്കാന്‍ കഴിയില്ലയെന്നും ഈ സാഹചര്യത്തില്‍ അധ്യക്ഷ പദം ഒഴിയുന്നതാണ് നല്ലതെന്നും ഇന്നസെന്റ് പറഞ്ഞു എന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇന്നസെന്റ് രാജി വയ്ക്കുകയാണെങ്കില്‍ ബാലചന്ദ്രമേനോന്‍ പ്രസിഡന്റ് ആകാനാണ് സാധ്യത. എന്നാല്‍ ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതില്‍ നിലവിലെ താരങ്ങള്‍ക്കൊന്നും താല്‍പ്പര്യമില്ലെന്നാണ് സൂചന. ഇക്കാര്യം ഇന്നസെന്റ് താര രാജാക്കന്മാരോട് പറഞ്ഞിരുന്നു എന്നും മോഹന്‍ലാലിനും മമ്മൂട്ടിക്കും പ്രസിഡന്റ് സ്ഥാനത്തോടു താത്പര്യമില്ലാത്തതിനാലാണ് ബാലചന്ദ്രമേനോനെ പരിഗണിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ സംഘടനയുടെ ഭാരവാഹികള്‍ എല്ലാം രാജിവയ്ക്കണമെന്ന ആവശ്യവും രൂക്ഷമായി ഉന്നയിക്കപ്പെടുന്നുണ്ട്.
അമ്മയുടെ യോഗത്തിനു മുന്‍പ് ഈ സംഘടന പിരിച്ചുവിടണമെന്ന് ഗണേഷ് കുമാര്‍ അമ്മയ്ക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു. ഈ കത്ത് പുറത്തായതിനെ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്‍ പങ്കാളിയെന്ന നിലയില്‍ പ്രതിയാകുന്നവരെയെല്ലാം സംഘടനയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത് നിര്‍ത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഇതിനെ തുടര്‍ന്ന് ഇടതുപക്ഷവും കടുത്ത നിലപാട് സ്വീകരിച്ചു. പാര്‍ലമെന്റിലെ ഇടത് അംഗം എന്തിന്റെ പേരിലായാലും പീഡനക്കേസില്‍ ആരോപണ വിധേയനെ സംരക്ഷിക്കുമെന്ന് പറയുന്നത് ശരിയല്ല. എന്നും ഈ സാഹചര്യത്തില്‍ ഇന്നസെന്റ് പൊലീസ് അന്വേഷണത്തെ തള്ളിപ്പറയുന്നത് അംഗീകരിക്കാനും കഴിയില്ല. അതുകൊണ്ട് തന്നെ അമ്മയുടെ സ്ഥാനത്ത് തുടരുന്നതിനെ അംഗീകരിക്കാനാവില്ലെന്നാണ് സി.പി.എംന്റെ നിലപാട്. ഇരയ്‌ക്കൊപ്പമാണ് പാര്‍ട്ടിയെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തെ ഗൗരവത്തോടെ ഇന്നസെന്റ് കണ്ടേ മതിയാകൂവെന്നാണ് ആവശ്യം. അമ്മയ്‌ക്കെതിരെ വിമര്‍ശനവും ആരോപണങ്ങളുമായി കൂടുതല്‍ താരങ്ങള്‍ രംഗത്ത് വന്നതും ഇന്നസെന്റിനെ കൂടുതല്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കി.
സിനിമയിലെ പല താരങ്ങളും അമ്മയ്‌ക്കെതിരേ വിമര്‍ശനങ്ങളുമായി മുന്നോട്ടുവന്നിരുന്നു..അമ്മ യുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നു പണം ആദായനികുതി വകുപ്പ് കള്ളപ്പണമെന്ന പേരില്‍ കണ്ടുകെട്ടിയതും സഘടനയ്ക്ക് തിരിച്ചടിയായി. അമ്മയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 12 കോടിയില്‍ ഒന്‍പതു കോടി രൂപയാണ് ആദായനികുതി വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിപ്രകാരം പിടിച്ചെടുത്തത്.
അതേസമയം പണം കണ്ടുകെട്ടിയത് പുറത്തറിയാതിരിക്കാന്‍ അംഗങ്ങളെ പോലും അറിയിക്കാതെ നേതൃത്വം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായി രജിസ്റ്റര്‍ ചെയ്യാതിരുന്നതാണ് പണം നഷ്ടമാക്കാന്‍ ഇടയാക്കിയത്. താരങ്ങള്‍ സ്‌റ്റേജ്‌ഷോ നടത്തിയും സംഭാവന സ്വീകരിച്ചും സമാഹരിച്ച പണം നിലവിലെ നേതൃത്വത്തിന്റെ അശ്രദ്ധയെ തുടര്‍ന്ന് നഷ്ടമായത് സംഘടനയ്ക്കുള്ളില്‍ പ്രേശ്‌നങ്ങള്‍ക്കിടയായിട്ടുണ്ട്. കണക്കില്‍പ്പെടാത്ത പണം സൂക്ഷിച്ചതിന് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയപ്പോഴാണ് അമ്മയുടെ നേതൃത്വവും ഇക്കാര്യത്തെ ചിന്തിക്കുന്നത്. സംഘടനയുടെ രജിസ്‌ട്രേഷനില്‍ പ്രശ്‌നമുണ്ടെന്ന് ഓഡിറ്റര്‍മാരും മുന്നറിയിപ്പ് നല്‍കാത്തത് താരങ്ങള്‍ക്കിടയില്‍ കടുത്ത ആശയക്കുഴപ്പമാണുണ്ടാക്കിയത്. പണം നഷ്ടപ്പെടാതിരിക്കാന്‍ താരരാജാക്കന്മാര്‍ തന്നെ രംഗത്തിറങ്ങിയെങ്കിലും വഴങ്ങാന്‍ ആദായനികുതി വകുപ്പ് തയാറായില്ല. ഇതോടെ ഈ പണമുപയോഗിച്ച് പാവപ്പെട്ടവര്‍ക്ക് വീടു വച്ചുനല്‍കാന്‍ ശ്രമമുണ്ടായെങ്കിലും ആ കാര്യത്തിലും ഒന്നും ചെയ്യാന്‍ സംഘടനയ്ക്ക് സാധിച്ചില്ല.
https://www.facebook.com/Malayalivartha

























