പാലക്കാട് വയോധികയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

പാലക്കാട് കല്ലടിക്കോട് വയോധികയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കല്ലടിക്കോട് ചുങ്കംകാട് മുതുപറമ്പില്‍ അലീമയെ ആണ് കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. രാവിലെയാണ് അലീമയുടെ മരണം പുറത്തറിയുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഭര്‍ത്താവ് മരിച്ച അലീമ വീട്ടില്‍ തനിച്ചാണ് താമസം. കാലിന് സ്വാധീനക്കുറവുളള അലീമ അയല്‍വാസികളുമായും മകളുമായും അടുപ്പത്തിലല്ല. അയല്‍വാസികള്‍ ഇവരുടെ വീട്ടിലേക്ക് പോകാറുമില്ലായിരുന്നു.
രണ്ട് ദിവസമായി പുറത്ത് കാണാത്തതിനെ തുടര്‍ന്ന് സമീപ വാസികള്‍ മകളെ ഫോണില്‍ ബന്ധപ്പെട്ടു. അലീമ മകള്‍ക്കരികില്‍ ഇല്ലെന്നറിഞ്ഞതോടെ അയല്‍വാസികള്‍ വീട്ടിലെത്തി. പരിശോധനയില്‍ മൃതദേഹംകത്തിക്കരിഞ്ഞ നിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തുകയായിരുന്നു. വീടിന്റെ വാതില്‍ പൂട്ടാതെ ചാരിയ നിലയിലാണ് കാണപ്പെട്ടത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹത്തിനരികില്‍ നിന്ന് തീപ്പെട്ടിയും മണ്ണെണ്ണക്കുപ്പിയും കണ്ടെത്തിയിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ആക്രമണത്തിന്റെ പാടുകളോ ക്ഷതമോ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ടു തന്നെ തീകൊളുത്തി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha
























