രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി എംഎല്‍എ കെ കെ ശൈലജ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി എംഎല്‍എ കെ കെ ശൈലജ. എന്തൊരു ക്രൂരതയാണ് ആ ചെറുപ്പക്കാരൻ കാണിച്ചത്. എന്നിട്ട് നുണപറയുകയായിരുന്നില്ലേ. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ക്രൂരത കോൺഗ്രസ് നേരത്തെ തിരിച്ചറിഞ്ഞതാണ്. അവർ അത് പൂഴ്ത്തി വെച്ചുവെന്നും ശൈലജ കുറ്റപ്പെടുത്തി. വിവരം പുറത്ത് വന്നപ്പോൾ ഇയാളെ പുറത്താക്കുന്നു എന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഇത് കോൺഗ്രസിന്റെ വിശ്വാസ്യത തകർത്തു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. മറ്റു ചെറുപ്പക്കാർ ഇമ്മാതിരി വൃത്തികേട് കാണിക്കരുത്. രാഷ്ട്രീയ പ്രവർത്തനമെന്ന് പറഞ്ഞാൽ മനുഷ്യനെ കടിച്ചു കീറുന്ന ഇമ്മാതിരിപ്രവർത്തനം അല്ലെന്നും കെ കെ ശൈലജ കുറ്റപ്പെടുത്തി.
യുഡിഎഫ് എന്ത് അടിസ്ഥാനത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റ് ലഭിക്കുമെന്ന് പറയുന്നതെന്നും എന്താണ് അവർക്ക് പ്രചരിപ്പിക്കാൻ ഉള്ളതെന്നും കെ കെ ശൈലജ ചോദിച്ചു. 140 സീറ്റ് കിട്ടുമെന്ന് പറയാമല്ലോ എന്നും ശൈലജ പരിഹസിച്ചു. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കിയപ്പോൾ യുഡിഎഫ് ഒന്നും ചെയ്തില്ലെന്നും കെ കെ ശൈലജ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിനെതിരെ യുഡിഎഫ് ഒരക്ഷരം പറഞ്ഞില്ല. യുഡിഎഫിന് ഒറ്റ ലക്ഷ്യമുള്ളത്, അത് ഇടത് പക്ഷത്തെ ഇല്ലാതാക്കി ഇത്തവണ അധികാരത്തിൽ വരിക എന്നതാണ്. അധികാരത്തിൽ വന്നിട്ട് എന്താണ് അവര്‍ ചെയ്യുക. വർഗീയ ശക്തികളുമായി കൂട്ട് പിടിക്കുന്നു. ഞങ്ങൾ അതിന് എതിരാണെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























