മന്ത്രി പറഞ്ഞിട്ടും ഹോട്ടലുകളില്‍ വില കുറയുന്നില്ല; കോഴിവില മേലോട്ട്

ജിഎസ്ടി പ്രകാരം നികുതി ഒഴിവാക്കപ്പെട്ടിട്ടും സംസ്ഥാനത്ത് കോഴിയിറച്ചിക്ക് വില കുത്തനെ ഉയരുന്നു. നികുതി ഒഴിവാക്കിയ സാധനങ്ങള്‍ക്ക് നികുതി വാങ്ങരുതെന്ന് വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. എന്നാലും മാര്‍ക്കറ്റില്‍ കോഴിയിറച്ചി വില കൂടുകയാണ്.
തിരുവനന്തപുരത്ത് തിങ്കളാഴ്ച 132 രൂപയായിരുന്നു കോഴിയിറച്ചിക്ക് വില. ഇന്ന് ഇത് 137 രൂപയായി. സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിലും വില ഉയര്‍ന്നിട്ടുണ്ട്
https://www.facebook.com/Malayalivartha

























