ഉത്തരേന്ത്യന്‍ യുവതികളെ കൊണ്ട് തകൃതിയാകുന്ന തലസ്ഥാനത്തെ ഓണ്‍ലൈന്‍ പെണ്‍വാണിഭം

തലസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭം തകൃതിയാകുന്നു. ഉത്തരേന്ത്യന്‍ യുവതികളെ മുന്‍ നിര്‍ത്തിയാണ് വാണിഭം സജീവമാകുന്നത്. പ്രമുഖ സൈറ്റുകള്‍ ഉപയോഗപ്പെടുത്തിയാണു പ്രവര്‍ത്തനം. ഇതു സംബന്ധിച്ചു മുപ്പതോളം പരസ്യങ്ങളാണ് ഒരാഴ്ചയ്ക്കിടെ സൈറ്റുകളില്‍ പ്രത്യക്ഷമായത്. സംഘത്തെ പിടികൂടാന്‍ ഷാഡോ പൊലീസ് നിരീക്ഷണം ശക്തമാക്കി. കഴക്കൂട്ടം, കോവളം, മ്യൂസിയം, ബൈപ്പാസ് എന്നിവിടങ്ങളിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചാണു പ്രധാന പ്രവര്‍ത്തനമെന്നു പൊലീസ്.
കഴക്കൂട്ടം കേന്ദ്രീകരിച്ചു മാത്രം മൂന്നിലധികം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തിടെ മ്യൂസിയത്തെ ഫ്‌ലാറ്റില്‍ നിന്നു പിടിയിലായ പെണ്‍വാണിഭ സംഘം കഴക്കൂട്ടത്തെ ഇടപാടുകളെക്കുറിച്ചു വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നു കമ്മിഷണര്‍ സ്പര്‍ജന്‍കുമാര്‍, ഡിസിപി അരുള്‍ബി കൃഷ്ണ എന്നിവര്‍ പറഞ്ഞു. ടെക്‌നോപാര്‍ക്കിന്റെ പേരു ദുരുപയോഗം ചെയ്താണു പരസ്യ?ങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.
പൊലീസ് നടത്തിയ രഹസ്യ അന്വേഷണത്തില്‍ ലഭിച്ച ചില വിവരങ്ങള്‍ ഇതാണ്
ഭാര്യാഭര്‍ത്താക്കന്‍മാരാണെന്ന വ്യാജേന നടത്തിപ്പുകാരനും സംഘത്തിലെ പെണ്‍കുട്ടിയും ചേര്‍ന്നു ഫ്‌ലാറ്റ് തരപ്പെടുത്തിയാണു പ്രവര്‍ത്തനം തുടങ്ങുന്നത്. നടത്തിപ്പുകാരനായ വ്യക്തിയുടെ സഹായിയായി സ്ത്രീയോ അല്ലെങ്കില്‍ െ്രെഡവറോ ഒപ്പമുണ്ടാകും. ഫ്‌ലാറ്റില്‍ താമസിച്ചു സ്ഥലവും വഴികളും പരിചയപ്പെട്ട ശേഷമാണു പെണ്‍കുട്ടികളെ എത്തിക്കുന്നത്.
ആവശ്യപ്രകാരം വിവിധ സ്ഥലങ്ങളിലെ ഏജന്റുമാര്‍ ടൂറിസ്റ്റു ബസുകളില്‍ പെണ്‍കുട്ടികളെ കയറ്റി അയക്കും. ഇവരെ ഫ്‌ലാറ്റില്‍ പാര്‍പ്പിച്ചാണു പ്രവര്‍ത്തനം. മൂന്നു ദിവസം കഴിയുമ്പോള്‍ യുവതികളെ മടക്കി അയച്ച് അടുത്ത സംഘത്തെ വരുത്തും. പരസ്യം നല്‍കി ഇടപാടുകാരെ വിളിച്ചുവരുത്തുന്നതു നടത്തിപ്പുകാരനായിരിക്കും. വാട്‌സാപ് വഴി ഫോട്ടോ അയച്ചു കൊടുത്താണു പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ശേഷം ഫ്‌ലാറ്റിനു പുറത്തു വച്ചു ഡീല്‍ ഉറപ്പിച്ചു പണം വാങ്ങും എന്നിട്ടു മാത്രമേ പ്രവേശനം ഉള്ളൂ.
ഇടപാടുകാര്‍ക്കായി മദ്യസല്‍ക്കാരവും ഉണ്ടാകും. ആറുമാസം കഴിയുമ്പോള്‍ പുതിയ ഫ്‌ലാറ്റിലേക്കു സംഘം മാറും. പരസ്യത്തിലെ ഫോണ്‍ നമ്പറും മാറിക്കൊണ്ടിരിക്കും. വിദ്യാര്‍ഥിനികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ സംഘത്തിന്റെ ഭാഗമാണ്. ഇതര ജില്ലകളില്‍ നിന്നു വീട്ടുജോലി എന്ന പേരില്‍ വീടുവിട്ടു വരുന്നവരും പെണ്‍വാണിഭത്തില്‍ അകപ്പെടുന്നു.
തലസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്ന ഉത്തരേന്ത്യന്‍ യുവതികള്‍ പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധപ്പെടുന്നതായി വിവരമുണ്ടെന്നും പോക്കറ്റ് മണി കണ്ടെത്താനുള്ള മാര്‍ഗമായി ചിലര്‍ ഇതിനെ കാണുന്നുണ്ടെന്നും ഡിസിപി പറഞ്ഞു. വീടുകളും ഫ്‌ലാറ്റുകളും വാടകയ്ക്കു നല്‍കുന്നവര്‍ താമസിക്കാന്‍ വരുന്നവരുടെ വിവരങ്ങള്‍ പലപ്പോഴും അന്വേഷിക്കാറില്ല. ഫ്‌ലാറ്റുകള്‍ ഇത്തരം സംഘങ്ങള്‍ക്കു സുരക്ഷിത താവളമായി മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു വര്‍ഷം മുന്‍പു പാങ്ങപ്പാറയിലെ ഫ്‌ലാറ്റില്‍ നിന്നു പിടിയിലായ അന്തര്‍ സംസ്ഥാന സംഘം വീണ്ടും തലസ്ഥാനം കേന്ദ്രീകരിച്ചതായും സൂചനകളുണ്ട്. കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നെത്തിച്ച പെണ്‍കുട്ടികളാണ് അന്നു പിടിയിലായത്. രണ്ടു വര്‍ഷത്തിനിടെ നഗരത്തില്‍ മാത്രം നാലു തവണ പെണ്‍വാണിഭ സംഘം വലയിലായി.
പേട്ട, മ്യൂസിയം, കഴക്കൂട്ടം സ്‌റ്റേഷന്‍ പരിധിയിലായിരുന്നു റെയ്ഡ്. ഇടപാടുകാരെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മാനഹാനി ഭയന്ന് ആരും പരാതി നല്‍കാറില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് കേസാകുന്നത്.
https://www.facebook.com/Malayalivartha


























