എട്ടു വര്‍ഷമായി പെണ്‍മക്കളെ കാണാന്‍ കൂട്ടാക്കാതെ ഒരു അമ്മ

ഓര്‍മ വന്നിട്ട് ഒരിക്കല്‍ പോലും കാണാന്‍ കഴിയാത്ത അമ്മയെ ഒരുനോക്ക് കാണണമെന്ന ആവശ്യവുമായി മൂന്നു പെണ്‍കുട്ടികള്‍. പെണ്‍കുട്ടികള്‍ പിതാവിനൊപ്പം വനിത കമ്മീഷന്‍ അദാലത്തില്‍ പരാതിയുമായി എത്തി. ഡ്രൈവറായി ജോലി ചെയ്യുന്ന തൃക്കൊടിത്താനം സ്വദേശിയും അവരുടെ 16, 13, 10 വയസുള്ള പെണ്‍മക്കളുമാണ് പരാതിയുമായി അദാലത്തില്‍ എത്തിയത്. നാലാം ക്ലാസില്‍ പഠിക്കുന്ന മകള്‍ക്ക് രണ്ട് വയസുള്ളപ്പോള്‍ മാതാവ് ഗള്‍ഫില്‍ പോയതായിരുന്നു. എന്നാല്‍ ഇതിനിടയില്‍ പലതവണ അവധിക്ക് ഇവര്‍ നാട്ടില്‍ വന്നു എങ്കിലും ഭര്‍ത്താവിനേയോ മക്കളേയോ കാണാന്‍ വീട്ടില്‍ എത്തിരുന്നില്ല.
വിദേശത്തു നിന്നു രണ്ടു തവണ മക്കളെ വിളിച്ചു എങ്കിലും തിരിച്ചു വിളിക്കാനുള്ള നമ്പര്‍ നല്‍കിയില്ല എന്നും പരാതിയില്‍ പറയുന്നു. ഇപ്പോള്‍ അവധിക്കു നാട്ടില്‍ എത്തിട്ടുള്ള മാതാവ് കുട്ടികളെ കുറിച്ച് അന്വേഷിക്കുക പോലും ചെയ്യാത്ത സാഹചര്യത്തില്‍ തങ്ങളുടെ സംരക്ഷണം അമ്മ ഏറ്റെടുക്കണം എന്ന് ആവശ്യമാണ് മക്കള്‍ ഉന്നയിച്ചിരിക്കുന്നത്. അദാലത്തില്‍ എത്തണം എന്ന് കമ്മീഷന്‍ ആവശ്യപെട്ടിരുന്നു എങ്കിലും കുട്ടികളുടെ മാതാവ് ഹാജരായിരുന്നില്ല.
https://www.facebook.com/Malayalivartha


























