കത്തില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ സ്ഥിരീകരിച്ച് പള്‍സര്‍സുനി; അപ്പുണ്ണിയെയും നാദിര്‍ഷയേയും വിളിച്ചത് നാലു തവണ

യുവനടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതി പള്‍സര്‍ സുനിയുടെ ഫോണ്‍വിളി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. സുനില്‍കുമാര്‍ ജയിലില്‍ നിന്നും വിളിച്ചത് അപ്പുണ്ണിയെയും നാദിര്‍ഷയെയുമാണെന്ന് ഇന്നലെ നടന്ന ചോദ്യം ചെയ്യലിലും സുനി ആവര്‍ത്തിച്ചു. ജയിലില്‍ നിന്നും ഫോണ്‍ വിളിച്ച കേസില്‍ ഇന്നലെ സുനിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ ഇയാളുടെ മൊഴി വിശദമായി പരിശോധിക്കുകയാണ് പോലീസ്. നാലു തവണ താന്‍ വിളിച്ചതായി സുനി പോലീസിനോട് പറഞ്ഞു.
ചോദ്യം ചെയ്യലില്‍ നേരത്തേ പുറത്തായ വിവാദ കത്തില്‍ പറഞ്ഞിരുന്ന വിവരങ്ങള്‍ സുനി ആവര്‍ത്തിച്ചു. അപ്പുണ്ണിയെയും നാദിര്‍ഷയെയും വിളിച്ചെന്നും ഫോണ്‍ വിളിച്ചത് പണം ആവശ്യപ്പെട്ടായിരുന്നെന്നും സുനി പറഞ്ഞു. സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. അതേസമയം തന്നെ തിടുക്കം കൂട്ടാതെ സുനില്‍ക്കുമാറിന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യം ചെയ്യുക എന്നാണ് വിവരം.
സഹതടവുകാരനായിരുന്ന വിഷ്ണുവാണ് സുനിക്കായി ജയിലില്‍ ഫോണ്‍ എത്തിച്ചു കൊടുത്തതെന്നാണ് വിവരം. പള്‍സര്‍ സുനിക്ക് വേണ്ടി ജയിലില്‍ ഫോണ്‍ എത്തിച്ചു നല്‍കിയ വിഷ്ണുവിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തേക്കും. എവിടെ നിന്നുമാണ് ഫോണ്‍ വാങ്ങിയതെന്നും എങ്ങിനെ ജയിലില്‍ എത്തിച്ചു എന്നെല്ലാം അറിയേണ്ടതുണ്ട്. കേസില്‍ ഇന്ന് വിശദമായ മൊഴിയെടുക്കലാണ് പോലീസ് പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് വിവരം. നാദിര്‍ഷയെയും അപ്പുണ്ണിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്.
https://www.facebook.com/Malayalivartha


























