മലപ്പുറത്ത് മാസങ്ങളായി ഗൃഹനാഥന്റെ മൃതദേഹം സൂക്ഷിക്കുന്നു; വീട്ടുകാര്‍ ചുറ്റുമിരിക്കുന്നു, ദുരൂഹതയ്ക്ക് പിന്നില്‍...

മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത് കൊളത്തൂരില്‍ അഞ്ചു മാസം മുമ്പ് മരണപ്പെട്ട ഗൃഹനാഥന്റെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. വാഴയില്‍ സെയ്ദിന്റെ മൃതദേഹമാണ് വീടിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. വീട്ടിലെത്തിയ ബന്ധുവാണ് കുടുംബത്തെ കാണാനില്ലെന്ന വിവരം നാട്ടുകാരെ അറിയിച്ചത്. പൊലീസിന്റെ സഹായത്തോടെ ജനല്‍ തകര്‍ത്ത് അകത്തു കടന്നപ്പോള്‍ ഭാര്യയും മൂന്നു മക്കളും മൃതദേഹത്തിനരികില്‍ പ്രാര്‍ഥിക്കുകയായിരുന്നു.
മരിച്ച സെയ്ദ് തിരിച്ചു വരുമെന്നും തങ്ങളെ ശല്ല്യപ്പെടുത്തരുതെന്നുമായിരുന്നു ഭാര്യയുടെ ആദ്യ പ്രതികരണം. ഭാര്യയെയും 21 ഉം 18 ഉം 15 ഉം പ്രായമുള്ള മൂന്നു മക്കളേയും കസ്റ്റഡിയില്‍ എടുത്ത ശേഷമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനായത്. പൂര്‍ണമായും അഴുകിയ മൃതദേഹത്തിന്‍ എല്ലും തോലും വേറിട്ട നിലയിലായിരുന്നു മൃതദേഹം. എല്ലാ ദിവസവും ഇവര്‍ ഭക്ഷണം പാകം ചെയ്ത് കഴിച്ചിരുന്നു. മരിച്ചയാള്‍ തിരിച്ചു വരുമെന്ന അന്ധവിശ്വാസമാണ് കുടുംബം മാസങ്ങളോളം മൃതദേഹം സൂക്ഷിച്ചതിന് കാരണമെന്ന് കരുതുന്നു. ദുര്‍മന്ത്രവാദികള്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
പോലീസും ഫോറന്‍സിക് വിദഗ്ദരും സംഭവ സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കും. മദ്രസ അധ്യാപകനായിരുന്നു മരിച്ച സയ്യിദ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























