വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പള്‍സര്‍ സുനി മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനിടെ പൊലീസ് തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് സുനി മാദ്ധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
നടി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്ത് പറഞ്ഞതിനാലാണ് താന്‍ ഇതൊക്കെ അനുഭവിക്കുന്നത്. തന്റെ മരണമൊഴിയെടുക്കാന്‍ വരുന്നതിന് മജിസ്‌ട്രേട്ടിനോട് പറയണമെന്നും സുനി പറഞ്ഞു.
https://www.facebook.com/Malayalivartha


























