യുവാവിനെ പൊള്ളലേറ്റ നിലയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

ഒറ്റപ്പാലം സ്വദേശിയും രാജന്റെ മകനുമായ ലാലുവിനെ (30) അതീവ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 90 ശതമാനം പൊള്ളലേറ്റ ലാലു ബേണ്‍സ് ഐസിയുവില്‍ തീവ്ര പരിചരണത്തിലാണ്. മാമം അല്‍ നൂറാ ഡ്രൈവിംഗ് സ്‌കൂളിന് മുന്നിലെ പാര്‍ക്കിംഗ് സ്ഥലത്താണ് സംഭവം നടന്നത്. കാറിന്റെ സമീപത്തു നിന്നും ഒരു കുപ്പി പെട്രോള്‍ കണ്ടെത്തിയിട്ടുണ്ട്. പെട്രോളിന്റെ ഗന്ധം അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു.
സംഭവ സ്ഥലത്തിന് സമീപം കത്തിയ നിലയില്‍ ഒരു ടാക്‌സി കാറുമുണ്ട്. കാറില്‍ രാജ പ്രസ്തം എന്ന പേര് എഴുതിയിട്ടുണ്ട്. ബിആര്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ടാക്‌സി. പാലക്കാട് സ്വദേശിയായ ലാലു കാറിനെ ഓവര്‍ ടേക്ക് ചെയ്ത ബൈക്ക് യാത്രികരുമായി ആറ്റിങ്ങലില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടെന്നും ഈ ബൈക്കിലെത്തിയവര്‍ തന്നെ പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നുവെന്നാണ് പോലീസിനോട് പറഞ്ഞ മൊഴി. ഇദ്ദേഹത്തിന്റെ കാറിനടുത്തുതന്നെയാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയതും
വീട്ടുകാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ച പൊലീസിന് ലാലു മേല്‍ വിലാസമോ ബന്ധപ്പെടാനുള്ള നമ്പറോ നല്‍കാന്‍ തയ്യാറായില്ല. ഇത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് ഇയാള്‍ സ്വയം ചെയ്തതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























