ഹാപ്പി രാജേഷ് വധക്കേസിലെ പ്രതികളെയെല്ലാം വെറുതെവിട്ടു

ഹാപ്പി രാജേഷ് വധക്കേസിലെ ഏഴു പ്രതികളെയും തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി വെറുതെ വിട്ടു. ഡിവൈ.എസ്.പി: സന്തോഷ് നായര്‍ അടക്കമുള്ള പ്രതികളെയാണ് തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടത്.
മാദ്ധ്യമ പ്രവര്‍ത്തകനായ വി.ബി.ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്ന ഹാപ്പി രാജേഷ് 2011 ഏപ്രില്‍ 27-നാണ് കൊല്ലപ്പെട്ടത്. രാജേഷിനെ കൊല്ലത്തുള്ള ജോണി ഡെയ്ല്‍ എന്ന തോട്ടത്തില്‍ വച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. കൊല്ലപ്പെട്ട രാജേഷിന്റെ മൃതദേഹം അയാളുടെതന്നെ ഓട്ടോറിക്ഷയില്‍ കിടത്തി വിക്ടോറിയ ആശുപത്രിക്കു മുന്‍പില്‍ ഉപേക്ഷിച്ചതായും സി.ബി.ഐ. കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
സന്തോഷ് നായരെ കൂടാത കണ്ടെയ്‌നര്‍ സന്തോഷ്, പ്രകാശ് എന്ന വെട്ടുകുട്ടന്‍, പെന്റി എഡ്വിന്‍, കൃഷ്ണകുമാര്‍, സൂര്യദാസ് നിഥിന്‍ എന്നിവരായിരുന്നു കേസിലെ മറ്റു പ്രതികള്‍. കേസിലെ പ്രതിയായ ഡിവൈ.എസ്.പി: സന്തോഷ് നായരും കണ്ടെയ്‌നര്‍ സന്തോഷുമാണ് ഹാപ്പി രാജേഷിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതെന്ന് സി.ബി.ഐ. കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇത് തെളിയിക്കാനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സി.ബി.ഐയ്ക്ക് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.
മുന്‍ സബ് ഇന്‍സ്‌പെക്ടര്‍ അലക്‌സാണ്ടര്‍ തങ്കച്ചനെ വളര്‍ത്തുകാളയെക്കൊണ്ടു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഒന്നാംപ്രതി പ്രകാശ് എന്ന വെട്ടുകുട്ടന്‍. കണ്ടെയ്‌നര്‍ സന്തോഷിന്റെ സുഹൃത്തായ പെന്റിയോട് ഹാപ്പി രാജേഷിനെ കൊലപ്പെടുത്താന്‍, സന്തോഷ് നിര്‍ദേശിച്ചിരുന്നെന്നും സി.ബി.ഐ കോടതിയില്‍ വാദിച്ചു.
https://www.facebook.com/Malayalivartha


























