അറസ്റ്റിലായപ്പോള്‍ നടന്‍ ദിലീപിനെ പിന്തുണയ്ക്കാതെ ഫാന്‍സ് അസോസിയേഷനും

അറസ്റ്റിലായ നടന്‍ ദിലീപിനെ പിന്തുണയ്ക്കാതെ ഫാന്‍സ് അസോസിയേഷനും. സംസ്ഥാന ഭാരവാഹികള്‍ ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്ത ശേഷം മാത്രം ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാവൂ എന്ന് ദിലീപ് ഫാന്‍സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചു. കോടതി നടപടി നിരീക്ഷിച്ച ശേഷമാകും ഫാന്‍സ് അസോസിയേഷന്റെ പിന്തുണ സംബന്ധിച്ച നിലപാട് വ്യക്തമാകുകയുള്ളു.
ദിലീപിനെ ഗൂഢാലോചന കേസില്‍ കുടുക്കിയതാണെങ്കില്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പരസ്യമായി രംഗത്തിറങ്ങുകയും സമരപരിപാടികള്‍ അടക്കം നേതൃത്വം നല്‍കുകയും ചെയ്യുമെന്ന് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി പറഞ്ഞു. ദിലീപിന്റെ അറസ്റ്റ് ഭാരവാഹികള്‍ക്കൊന്നും വിശ്വസിക്കാനായിട്ടില്ല. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയത്തെക്കുറിച്ച് അനാവശ്യമായി പ്രതികരണം നടത്തേണ്ടതില്ലന്നാണ് തീരുമാനം.
വിഷയം ചര്‍ച്ച ചെയ്യാന്‍ അസോസിയേഷന്റെ പ്രവര്‍ത്തനം. ഫാന്‍സ് അസോസിയേഷന്റെ സംസഥാന പ്രസിഡന്റ് റിയാസും, ട്രഷര്‍ ഹാരിസും മലപ്പുറം തിരൂര്‍ സ്വദേശികളാണ്. ചര്‍മം റിയാസ് തിരുവനതപുരം സ്വദേശിയും ജനറല്‍ സെക്രട്ടറി രൂപേഷ് കോഴിക്കോട് സ്വദേശിയുമാണ്. ഈ സംഘമാണ് ഈ ഫാന്‍സ് അസോസിയേഷന്‍ നിയന്ത്രിക്കുന്നത്.
https://www.facebook.com/Malayalivartha


























