ദിലീപിന് ജാമ്യം കിട്ടാനായി അവസാനവട്ട തന്ത്രങ്ങള്‍ ഒരുങ്ങുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ ഇന്നു കോടതിയില്‍ ഹാജരാക്കാനിരിക്കെ ദിലീപിന്റെ 90 വയസ്സോളം പ്രായമുള്ള അമ്മയും കാവ്യയും മകള്‍ മീനാക്ഷിയും മനമുരുകി ജാമ്യത്തിനായി പ്രാര്‍ത്ഥിക്കുകയാണ്. ദിലീപിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. ദിലീപിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്നു തീരുമാനമെടുക്കും.
അതേസമയം ദിലീപിന് ജാമ്യം കിട്ടാനായി കേരളത്തിലെ ലീഡിങ് അഡ്വക്കേറ്റായ അഡ്വ. രാംകുമാര്‍ കരുക്കള്‍ നീക്കി കഴിഞ്ഞു. രാംകുമാറിനെ സംബന്ധിച്ച് പ്രസ്റ്റീജ് കേസാണ്. കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന ഈ കേസ് തന്റെ പ്രമാണിത്തം തെളിയിക്കേണ്ടത് രാംകുമാറിന്റെ കൂടി ആവശ്യമാണ്. കേസില്‍ എന്തെങ്കിലും ദിലീപിന് കോട്ടം സംഭവിച്ചാല്‍ രാംകുമാറിനെ തഴയും. പകരം സുപ്രീം കോടതിയിലെ ഏറ്റവും വിലകൂടിയ വക്കീലിനെ തന്നെ ഇറക്കാനും കാവ്യയും സംഘവും മടിക്കില്ല. എത്ര രൂപ ചെലവാക്കിയാലും വേണ്ടില്ല ദിലീപിനെ പുറത്തിറക്കുകയാണ് അവരുടെ ലക്ഷ്യം.
നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഢാലോചന നടന്നതു കൊച്ചിയിലെയും തൃശൂരിലെയും വിവിധ കേന്ദ്രങ്ങളില്‍ വച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ സ്ഥലങ്ങളിലെല്ലാം ദിലീപിനെയെത്തിച്ചു തെളിവെടുപ്പു നടത്തണമെന്ന നിലപാടിലാണു പൊലീസ്. കേസിനു പിന്നിലെ ഗൂഢാലോചനയില്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന കാര്യമുറപ്പിക്കാന്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം പറയുന്നു. ഈ ആവശ്യങ്ങളുന്നയിച്ചാണു ദിലീപിനെ കസ്റ്റഡിയില്‍ കിട്ടാന്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയത്.
അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്ന വാദമുയര്‍ത്തിയാണു ദിലീപിന്റെ ജാമ്യാപേക്ഷ. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെടുകയും ഇതു സാധൂകരിക്കാന്‍ പോന്ന 19 പ്രാഥമിക തെളിവുകള്‍ ഹാജരാക്കുകയും ചെയ്ത സാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ കിട്ടുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. അതേസമയം, മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാല്‍ ഇന്നു തന്നെ ഹൈക്കോടതിയെ സമീപിക്കാനാണു ദിലീപിന്റെ തീരുമാനം. ഇതിനിടെ, കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ ആളുകളെ പൊലീസ് ഇന്നും ചോദ്യം ചെയ്യും. കൂടുതല്‍ അറസ്റ്റിനുളള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























