ദിലീപിനെ കോടതിയില്‍ ഹാജരാക്കി

ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കി. ദിലിപീന് ജാമ്യം കിട്ടാനുള്ള തന്ത്രമാണ് അഭിഭാഷകന്‍ മെനയുന്നത്. അതേസമയം ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ് പോലീസ്.
ദിലീപിന് ജാമ്യം കിട്ടാനായി കേരളത്തിലെ ലീഡിങ് അഡ്വക്കേറ്റായ അഡ്വ. രാംകുമാര്‍ കരുക്കള്‍ നീക്കി കഴിഞ്ഞു. രാംകുമാറിനെ സംബന്ധിച്ച് പ്രസ്റ്റീജ് കേസാണ്. കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന ഈ കേസ് തന്റെ പ്രമാണിത്തം തെളിയിക്കേണ്ടത് രാംകുമാറിന്റെ കൂടി ആവശ്യമാണ്. കേസില്‍ എന്തെങ്കിലും ദിലീപിന് കോട്ടം സംഭവിച്ചാല്‍ രാംകുമാറിനെ തഴയും. പകരം സുപ്രീം കോടതിയിലെ ഏറ്റവും വിലകൂടിയ വക്കീലിനെ തന്നെ ഇറക്കാനും കാവ്യയും സംഘവും മടിക്കില്ല. എത്ര രൂപ ചെലവാക്കിയാലും വേണ്ടില്ല ദിലീപിനെ പുറത്തിറക്കുകയാണ് അവരുടെ ലക്ഷ്യം.

ദിലീപിനെ കോടതി മുറിയില്‍ കയറ്റി. കോടതി നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നു. തുറന്ന കോടതി മുറിയിലെ നടപടികള്‍ ഒഴിവാക്കുകയും ചെയ്തു. നടപടികള്‍ പുരോഗമിക്കുന്നത് മജിസ്‌ട്രേറ്റിന്റെ ചേംബറിലാണ്.
https://www.facebook.com/Malayalivartha


























