ദിലീപ് പ്രതിക്ഷിച്ചത് ഒന്ന് ജനം സമ്മാനിച്ചത് മറ്റൊന്ന്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കി. കൈ വിലങ്ങില്ലാതെ കനത്ത സുരക്ഷയോടു കുടി ദിലീപിനെ കോടതി വളപ്പില്‍ എത്തിച്ചപ്പോള്‍ തന്റെ സിനിമ റിലീസ് ചെയുമ്പോള്‍ ഉണ്ടാകുന്ന ജനകൂട്ടത്തെക്കാളും വന്‍ ജനാവലിയായിരുന്നു കോടതി വളപ്പില്‍ തടിച്ചു കുടിയത്. ജനങ്ങള്‍ക്ക് നേരെ കൈ വീശി കാണിച്ച് ആരാധകരെ ദിലീപ് ആരാധകരെ ആവേശം കൊള്ളിക്കാന്‍ ശ്രമിച്ചു. പക്ഷെ ദിലീപിന്റ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ജനം കൂകി വിളിച്ചു. ഇതോടെ ദിലീപിന്റെ മുഖം വല്ലാതാകുകയും കോടതിയ്ക്കകത്ത് കയറുകയും ചെയ്തു.
ദിലീപിനെ കാത്ത് കോടതി പരിസരത്ത് ആയിരക്കണക്കിനാളുകളാണ് തമ്പടിച്ച് നിന്നത്. പല സ്ഥലങ്ങളിലും നിന്ന് വണ്ടി പിടിച്ചാണ് ആളുകള്‍ അതിരാവിലെ കോടതി പരിസരത്ത് എത്തിയത്. ദിലീപ് ചിത്രത്തിന്റെ റിലീസിന്റെ പ്രതീതിയായിരുന്നു ജനക്കൂട്ടത്തിനു. ദിലീപിനെ ഒരു നോക്ക് കാണാനായി ജനങ്ങള്‍ മരത്തിന്റെ മുകളിലും വലിയ കെട്ടിടത്തിന്റെ മുകളില്‍ കഴറിനിന്നു. സ്ത്രീകള്‍ പോലും ഓഫീസില്‍ കഴറാതെ താരത്തെ ഒരു നോക്ക് കാണാനായി കാത്ത് നിന്നു.
https://www.facebook.com/Malayalivartha


























