ആ രഹസ്യനമ്പറായിരുന്നു നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവായത്

നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവായത് ദിലീപിന്റെ രഹസ്യ ഫോണ്‍ നമ്പര്‍. ഈ നമ്പറാണ് ദിലീപിന്റെ അറസ്റ്റിലേക്ക് വഴിതെളിച്ചത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ബ്ലാക്‌മെയില്‍ ചെയ്യുന്നുവെന്ന് വ്യക്തമാക്കി ദിലീപ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ബെഹ്‌റ ജയിലിലെ സുനിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു തുടങ്ങി. ഒപ്പം ദിലീപിന്റെ ചലനങ്ങളും ശ്രദ്ധിച്ചു.
ഇതിനൊപ്പം ദിലീപ് നല്‍കിയ സ്വന്തം നമ്പറില്‍ നിന്നും ഭാര്യയും നടിയുമായ കാവ്യ, സഹോദരന്‍ അനൂപ്, മാനേജര്‍ അപ്പുണ്ണി എന്നിവരുടെ നമ്പറുകളില്‍ നിന്നുമുള്ള ഫോണ്‍ ഫോണ്‍ വിളിയുടെ വിശദാംശം പൊലീസ് പരിശോധിച്ചു. ഇതിനിടയിലാണ് ദിലീപ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഒരു രഹസ്യനമ്പര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
പിന്നീട് ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ദിലീപിനെ കുടുക്കാന്‍ പൊലീസിന് സഹായകരമായത്. സിനിമയുമായോ കുടുംബവുമായോ ഒരു ബന്ധവുമില്ലാത്ത ചില നമ്പറുകളിലേക്കായിരുന്നു കൂടുതല്‍ വിളിയും. അങ്ങനെ ദിലീപ് വിളിച്ച ചിലരെ രഹസ്യമായി ചോദ്യം ചെയ്തതോടെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























