നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന്റെ സുഹൃത്തായ കോണ്‍ഗ്രസ് എംഎല്‍എയും വെട്ടിലായി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനെ പിന്നാലെ ഒരു കോണ്‍ഗ്രസ് എം.എല്‍.എയും സംശയത്തിന്റെ നിഴലിലാകുന്നു. ദിലീപിനോട് വളരെയധികം അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന എറണാകുളം ജില്ലയിലെ എം.എല്‍.എയില്‍ നിന്ന് പൊലീസ് മൊഴിയെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ എം.എല്‍.എ നിരന്തരം വിളിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നടിയെ അക്രമിച്ച ദിവസമാണ് ഈ ഫോണ്‍വിളികള്‍.
സ്വന്തം ഫോണില്‍ നിന്നല്ലാതെ മറ്റ് ഫോണില്‍ നിന്ന് വിളിച്ചതാണ് സംശയത്തിന് ആക്കം കൂട്ടുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ പൊലീസിന് സംശയ നിവാരണം വരുത്തേണ്ടതുണ്ട്. അതിന് എം.എല്‍.എയുടെ മൊഴിയെടുക്കേണ്ടതുണ്ട്. ദിലീപുമായും എം.എല്‍.എ നിരന്തരം ബന്ധപ്പെട്ടിരുന്നു. ദിലീപിനെ പൊലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തതിനുശേഷം എം.എല്‍.എ ദിലീപുമായി രഹസ്യമായി സംസാരിച്ചിരുന്നു.
കുടാതെ പല തവണ ഫോണ്‍ വിളിക്കുകയും ചെയ്തു. ആ സാഹചര്യത്തിലാണ് എം.എല്‍.എയില്‍ നിന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ പൊലീസ് തയ്യാറാകുന്നത്. പള്‍സര്‍ സുനിയെ എം.എല്‍.എ വിളിച്ചിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ കുറ്റമായി വിലയിരുത്തപ്പെടും. അത് എന്തിനായിരുന്ന് വ്യക്തമായാല്‍ പൊലീസ് അടുത്ത നടപടിയിലേക്ക് കടക്കും.

പ്രതിപക്ഷ എം.എല്‍.എയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് പൊലീസ് ഉന്നതതലത്തില്‍ നിന്ന് പച്ചക്കൊടി കിട്ടിയതായും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ പൊലീസ് ഉടന്‍ അദ്ദേഹത്തെ വിളിച്ചുവരുത്തും.
എന്നാല്‍, പള്‍സറിനെ താന്‍ വിളിച്ചിട്ടില്ലെന്നാണ് എം.എല്‍.എ നിലപാട് എന്നറിയുന്നു. മൊഴിയെടുക്കലിലും എം.എല്‍.എ ഇത് നിഷേധിച്ചാല്‍ പൊലീസിന് ശാസ്ത്രീയ അന്വേഷണം നടത്തേണ്ടിവരും. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ഈ എം.എല്‍.എയുടെ പേരുമായി ബന്ധപ്പെടുത്തി പല വിവാദങ്ങളും പ്രതിഷേധങ്ങളും ഉണ്ടായി.
https://www.facebook.com/Malayalivartha


























