ഉപ്പ് തിന്നവന് വെള്ളം കൊടുത്ത നടനും വെട്ടില്‍... സര്‍ക്കാരോ ഉയര്‍ന്ന ഉദ്യോഗസ്ഥരോ അന്വേഷണ പ്രക്രിയയില്‍ ഇടപെടില്ല; അന്വേഷണം ആ നടനിലേക്കും വ്യാപിപ്പിക്കും

മലയാള സിനിമയെ നിയന്ത്രിക്കുന്ന ഒരു പ്രമുഖ നടന്റെ മൊഴിയെടുക്കാന്‍ പോലീസ് ഒരുങ്ങുന്നു. മലയാള സിനിമക്ക് മാത്രമല്ല സര്‍ക്കാരിനും ഏറെ വേണ്ടപ്പെട്ടവനാണ് മഹാനടന്‍. അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടി വരുമെന്ന കാര്യം പോലീസ് ഉന്നത തലങ്ങളില്‍ അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണം നിയമാനുസൃതം നടക്കട്ടേ എന്നാണ് പോലീസ് ഉന്നതന്‍ അന്വേഷണ സംഘത്തെ അറിയിച്ചു.
മഹാനടന്റെ വിശ്വസ്തനായ നിര്‍മ്മാതാവാണ് പീഡിപ്പിക്കപ്പെട്ട സിനിമാനടിയെ ആദ്യം കണ്ടവരില്‍ ഒരാള്‍. സംഭവം നടന്നയുടന്‍ മഹാനടന്‍ വിവരമറിഞ്ഞു എന്നാണ് ഫോണ്‍ റെക്കോര്‍ഡുകളില്‍ നിന്നും പോലീസ് മനസിലാക്കുന്നത്. ദിലീപിനെ സഹായിക്കാനും തെളിവ് നശിപ്പിക്കാനും അദ്ദേഹം കൂട്ടുനിന്നു എന്ന് പോലീസ് സംശയിക്കുന്നു.
സംവിധായകന്‍ ലാലിന്റെ വീട്ടിലാണ് ആക്രമിക്കപ്പെട്ട നടി ആദ്യം എത്തിച്ചേര്‍ന്നത്. എന്നാല്‍ അതിനു പിന്നാലെ തന്നെ മഹാ നടന്റെ സിനിമാകാര്യങ്ങള്‍ നിയന്ത്രിക്കുന്ന സിനിമാ നിര്‍മ്മാതാവുമെത്തി. ഇത് ലാല്‍ വിളിച്ചിട്ടല്ല. എങ്ങനെ അദ്ദേഹം എത്തിയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങള്‍ ധാരാളമുള്ള സിനിമാ നടനാണ് ദിലീപ്. മലയാള സിനിമയിലെ പല പ്രമുഖരുമായും ദിലീപിന് സാമ്പത്തിക ബന്ധങ്ങളുണ്ട്. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദിലീപുമായി ബിസിനസ് ബന്ധങ്ങള്‍ ഉണ്ടെന്നാണ് വിവരം. ഒരു പ്രധാന നടന് അതിരുവിട്ട ബന്ധം ദിലീപുമായുണ്ടായിരുന്നു. ദിലീപിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സൂപ്പര്‍ താരം ഇടപെട്ടിരുന്നു. ബിസിനസ് ബന്ധങ്ങളിലും സൂപ്പര്‍ താരം ഉണ്ടായിരുന്നു. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറില്‍ സൂപ്പര്‍ താരത്തിന് ഏക്കര്‍കണക്കിന് സ്ഥലമുണ്ട്. അവിടെ വേനല്‍ കാല വസതിയുമുണ്ട്. താരം മൂന്നാറില്‍ വാരിക്കൂട്ടിയ സ്ഥലത്തിന് കൃത്യമായ പട്ടയമില്ലെന്ന് മൂന്നാര്‍ ഓപ്പറേഷന്‍ നടത്തിയ അച്ചുതാനന്ദന്‍ സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു . എന്നാല്‍ തുടര്‍ന്ന് അധികാരത്തിലെത്തിയ സര്‍ക്കാര്‍ നടനെ രക്ഷപ്പെടുത്തി.
അന്വേഷണം മറ്റ് പല വഴിക്കും തിരിയുകയാണ്. മുകേഷിനെ ചോദ്യം ചെയാന്‍ തീരുമാനിച്ചിട്ടുണ്ട്. നദിര്‍ ഷായെയും അപ്പുണ്ണിയെയും പ്രതിചേര്‍ക്കാനും തീരുമാനിച്ചു.
അന്വേഷണ വഴിയില്‍ ആരെ വേണമെങ്കിലും ചോദ്യം ചെയ്യാനുള്ള അനുവാദം പോലീസിന് ലഭിച്ചിട്ടുണ്ട്. സര്‍ക്കാരോ ഉയര്‍ന്ന ഉദ്യോഗസ്ഥരോ അന്വേഷണ പ്രക്രിയയില്‍ ഇടപെടില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ദിലീപിനെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വിട്ട പശ്ചാത്തലത്തില്‍ കുരുക്ക് മുറുകും. തന്റെ ജീവിതം ഹോമിക്കപ്പെട്ടതായി ദിലീപിന് മനസിലായി കഴിഞ്ഞു. കേസില്‍ ഇനിയൊന്നും ഒളിച്ചിട്ട് കാര്യമില്ല. ശക്തമായി പ്രതികരിക്കുക മാത്രമാണ് പോംവഴി. കാര്യങ്ങള്‍ വിശദമായി പറഞ്ഞില്ലെങ്കില്‍ പോലീസ് നുണ പരിശോധനക്ക് വിധേയമാക്കും. അങ്ങനെ സംഭവിച്ചാല്‍ കൂടുതല്‍ കുരുക്കാകും.
അമ്മ തന്നെ നിഷ്‌കരണം പുറത്താക്കിയതില്‍ ഖിന്നനാണ് ദിലീപ്.
തനിക്കൊപ്പം നിന്ന മഹാനടനാണ് സംഘടനയില്‍ നിന്നും പുറത്താക്കാന്‍ നേത്യത്വം നല്‍കിയത്. തനിക്കൊപ്പം ഇപ്പോള്‍ ആരുമില്ലെന്ന് ദിലീപ് മനസിലാക്കി കഴിഞ്ഞു. ഇനി വാശിയുടെ കാലമാണ്. അപ്പോള്‍ ആരൊക്കെ കുടുങ്ങുമെന്നും ദിലീപ് എന്താക്കെ വെളിപ്പെടുത്തുമെന്നും ദൈവത്തിനു മാത്രമേ അറിയാന്‍ കഴിയൂ.
https://www.facebook.com/Malayalivartha


























