മലയാളി വാര്‍ത്ത കണ്ടെത്തിയത് സത്യമാകുന്നു... ആറന്മുളയില്‍ നമോ നമ: ശിവായ! കസ്‌തൂരിരംഗന് മുമ്പേ ഗാഡ്‌ഗില്‍ വരുന്നു, കുടിയിറങ്ങാന്‍ തയ്യാറാവുക

തനിയെ മത്സരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി അധികാരത്തിലെത്തുന്നതോടെ ഒ രാജഗോപാലിനെ അവസാന നിമിഷം കൈവിട്ട മലയാളികള്‍ക്ക് ഉടന്‍ പണികിട്ടും. ഇടുക്കിയിലെ കൈയ്യേറ്റ മേഖലയില്‍ താമസിക്കുന്നവരെല്ലാം സ്ഥലം വിടാന്‍ തയ്യാറെടുക്കാനാണ് ബി ജെ പി പ്രസിഡന്റ് വി മുരളീധരന്‍ നല്‍കുന്ന സൂചന. ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‌ട്ട് നടപ്പിലാക്കാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തില്‍ ഗാഡ്‌ഗില്‍ അടിയന്തിരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന നേതൃത്വം ബി ജെ പി കേന്ദ്രനേതൃത്വവുമായി സംസാരിച്ചു.
ഇതിനിടെ ആറന്മുള വിമാനത്താവളം വേണ്ടെന്നു വയ്‌ക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
പരിസ്ഥിതി അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ഹരിതട്രൈബ്യൂണല്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുമായി ബന്ധമുണ്ട്. ഒരു പ്രമുഖ നേതാവിന്റെ ബന്ധുക്കള്‍ക്ക് ഇടുക്കിയില്‍ സ്വന്തമായി ക്വാറിയുമുണ്ട്. പ്രമുഖ നേതാവ് കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്തു വന്നത് സ്വന്തം ക്വാറികള്‍ സംരക്ഷിക്കാനാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. നേതാവ് ബി ജെ പിയിലെ ചില നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്നയാളാണ്.
ആറന്മുള വിമാനത്താവളം ചട്ടിയിലാകുമെന്ന് നേരത്തേ മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ആറന്മുള വിമാനത്താവളം ഇല്ലാതാകുന്നതോടെ കെ ജി എസ് മുടക്കിയ കോടിക്കണക്കിന് രൂപയാണ് കടലിലൊഴുകുന്നത്. കേരളത്തിന് അനുകൂലമായ തീരുമാനങ്ങളൊന്നും കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പെട്ടെന്നുണ്ടാകാന്‍ സാധ്യതയില്ല. ഒ രാജഗോപാലിന്റെ പരാജയം തന്നെയാണ് കേരളത്തിന് വിനയായി മാറിയത്.
ഇതിനിടെ ഇടുക്കിയില്‍ നിന്നും ജയിച്ച ജോയ്‌സ് ജോര്‍ജ് കേന്ദ്ര മന്ത്രിസഭയില്‍ ഇടം നേടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ബി ജെ പിയില്‍ നിന്നും ഇടതു മുന്നണിയിലേക്ക് കളം മാറിയ പി സി തോമസിന്റെ അനുഭവം മുമ്പിലുള്ളതു കൊണ്ട് ബി ജെ പി അത് അംഗീകരിച്ചെന്നു വരില്ല.
11-01-2014 ന് മലയാളി വാര്‍ത്ത നല്‍കിയ ആ വാര്‍ത്ത കൂടി വായിക്കുക
നരേന്ദ്രമോഡി വന്നാല്‍ ആറന്മുള വിമാനത്താവളം ചട്ടിയിലാവും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha