ലൈസന്‍സില്ലാത്ത നാക്കുമായി നടിയെ ആക്രമിക്കുന്ന പിസി ജോര്‍ജ്ജിനെ നിലക്കുനിര്‍ത്തണം: ബൈജു കൊട്ടാരക്കര

നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളിലൂടെ കേരള സമൂഹത്തില്‍ പിസി ജോര്‍ജ്ജ് അപഹാസ്യനാവുകയാണെന്ന് ബൈജു കൊട്ടാരക്കര. തുടക്കം മുതല്‍ ദിലീപ് വിഷയത്തില്‍ പിസിയുടെ ഇടപെടലുകള്‍ ദുരൂഹമാണ്.ജോര്‍ജ് ദിലീപിന്റെ പെയ്ഡ് ഏജന്റ് ആണോയെന്ന് സംശയമുണ്ട്. ജോര്‍ജുമായി ബന്ധമുള്ള ആര്‍ക്കോ കേസില്‍ പങ്കുണ്ടെന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും സംശയമുണ്ട്. അതുപോലെ തന്നെ ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജും ദിലീപിനെ പിന്തുണച്ചത് സംശയാസ്പദമാണ്. ദിലീപിന്റെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ പങ്കാളിയാണ് ഷോണ്‍ എന്നും ആരോപണവും റിപ്പോര്‍ട്ടും ഉണ്ടായിരുന്നു ഇതും അന്വേഷിക്കണം. ഇവരെല്ലാം തമ്മില്‍ അവിശുദ്ധ സാമ്പത്തിക ഇടപാടുകളുണ്ട് ഇതെല്ലാം വെളിച്ചത്തുവരേണ്ടതാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇദ്ദേഹത്തിന് വോട്ടുചെയ്ത പൂഞ്ഞാറുകാര്‍ ഇപ്പോള്‍ പരിതപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സരിതാ നായര്‍ക്കേസിന്റെ കാലത്തും തന്റെ കയ്യില്‍ ബോംബുണ്ടെന്ന് പറഞ്ഞ് ഇദ്ദേഹം കേരള സമൂഹത്തെ പറ്റിക്കുകയായിരുന്നു അവസാനം എല്ലാം ഗ്യാസായി മാറി. അങ്ങനെ പിസി കേരള സമൂഹത്തെ കബളിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
നടിയെ അവഹേളിച്ചും ദിലീപിനെ പിന്തുണച്ചും കഴിഞ്ഞദിവസമാണ് പിസി ജോര്‍ജ് രംഗത്തെത്തിയത്. ക്രൂരമായ ആക്രമണമാണ് നേരിട്ടതെങ്കില്‍, നടിക്ക് എങ്ങനെയാണ് അടുത്ത ദിവസം തന്നെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതെന്ന് പിസി ജോര്‍ജ് ചോദിച്ചു. ദില്ലിയിലെ നിര്‍ഭയയെ പോലെയാണ് താന്‍ ആക്രമിക്കപ്പെട്ടതെന്ന് പറഞ്ഞ നടി, ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്ന് വ്യക്തമാക്കണമെന്നും പിസി ആവശ്യപ്പെട്ടിരുന്നു. പിസിയുടെ പാരമാര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വനിതാ സംഘടനകളും ഭാഗ്യലക്ഷ്മിയും പിസിയെ വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha
























