പി ബിയോ? എന്നോടോ? കടക്ക് പുറത്ത് കേരളത്തില്‍ ട്രെന്‍ഡാകുമ്പോള്‍ പിണറായിയെ നിലക്കുനിര്‍ത്താന്‍ യെച്ചൂരി തന്ത്രം... അടങ്ങ് മുഖ്യാ

മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐ എം സെക്രട്ടറി സീതാറാം യച്ചൂരിയും തമ്മില്‍ തുറന്ന പോരിലേക്ക്. യച്ചൂരിയെ കോണ്‍ഗ്രസിന്റെ പിന്തുണയോടെ രാജ്യസഭാ എം പിയാക്കേണ്ടതില്ലെന്ന പിണറായിയുടെ നിലപാടിന്റെ തുടര്‍ച്ചയായാണ് പുതിയ അഭിപ്രായ ഭിന്നത ഉടലെടുത്തിരിക്കുന്നത്.
മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പെരുമാറിയ രീതി ശരിയല്ലെന്നാണ് പി.ബിയുടെ അഭിപ്രായം. പിബിയുടെ അഭിപ്രായം പുറത്ത് വന്നയുടനെ മുഖ്യമന്ത്രിയുടെ ഓഫീസ് മാസ്‌കറ്റ് ഹോട്ടലിനോട് വിശദീകരണം തേടി. തന്നെയോ തന്റെ ഓഫീസിന്റെ യോ അനുവാദമില്ലാത്ത താന്‍ പങ്കെടുക്കേണ്ട യോഗ ഹാളിലേക്ക് പത്രക്കാരെ കയറ്റി വിട്ടതെന്തിനാണെന്നായിരുന്നു ചോദ്യം. ഇതില്‍ നിന്നും പുറത്തു വരുന്ന ഒരു സൂചനയുണ്ട്. അതായത് കേന്ദ്ര കമ്മിറ്റി കാണിച്ചൊന്നും തന്നെ വിരട്ടേണ്ട.
യഥാര്‍ത്ഥത്തില്‍ ഡല്‍ഹിയില്‍ നിന്നും സി പി എം പതിയെ പതിയെ അപ്രത്യക്ഷമാവുകയാണ്. പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ തീരെ പിടിയില്ലാതായിരിക്കുകയാണ്. യച്ചൂരിക്കാണെങ്കില്‍ എം.പിയാകാന്‍ താല്പര്യമുണ്ടായിരുന്നു. യച്ചൂരിയെ എം പിയാക്കണമെന്ന് ആവശ്യപ്പെട്ടത് വിഎസാണ്. അതോടെ പിണറായി കലിച്ചു. ഇതാണ് വിഷയം.
കേരളത്തില്‍ പിണറായിയുടെ മുഖ്യമന്ത്രി പദത്തെ നോട്ടമിട്ടാണ് യച്ചൂരി നീങ്ങുന്നത്. എപ്പോള്‍ വേണമെങ്കിലും കോടിയേരിക്ക് കുറി വീഴാം എന്ന അവസ്ഥയാണുള്ളത്. കോടിയേരിയുടെ നേതൃത്വത്തില്‍ ബദല്‍ നീക്കത്തിന് പിന്നണി പാടുന്നവരും സജീവമാണ്.
പിണറായിയുടെ ഭരണത്തെ കുറിച്ച് അത്ര മോശം അഭിപ്രായം മലയാളികള്‍ക്കില്ല. അഴിമതിയുടെ മെഗാപരമ്പരകള്‍ക്ക് ശേഷമാണ് പിണറായി അധികാരത്തിലെത്തിയത്. അഴിമതി തുടച്ച് നീക്കുന്നതിന് പിണറായി നടത്തുന്ന ശ്രമങ്ങളെ ജനങ്ങള്‍ ശ്ലാഘിക്കുന്നു. ഇതില്‍ സംസ്ഥാനത്ത് തന്നെയുള്ള ചില നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. കോടിയേരി മുഖ്യമന്ത്രിയാകുന്നതിനോടാണ് പലര്‍ക്കും താല്പര്യം.
വിട്ടുവീഴ്ച മനോഭാവമാണ് കോടിയേരിയെ സഹായിക്കുന്നത്. അദ്ദേഹത്തിന് അനുകൂലമായാണ് ഘടകകക്ഷി നേതാക്കള്‍ പോലും പ്രതികരിക്കുന്നത്.അതേ സമയം പാര്‍ട്ടി സഖാക്കള്‍ പിണറായി തന്നെ മുഖ്യമന്ത്രിയായി തുടരട്ടേ എന്നാഗ്രഹിക്കുന്നു. പി.ബി എന്നാന്നും പറഞ്ഞ് അദ്ദേഹത്തെ വിരട്ടാന്‍ നോക്കേണ്ടന്നും അവര്‍ പറയുന്നു. കേരളത്തില്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു മുഖ്യമന്ത്രി ഉണ്ടാകുന്നതെന്നും അവര്‍ വാദിക്കുന്നു.
https://www.facebook.com/Malayalivartha
























