3 വയസുള്ള മകളുമൊത്ത് ഗര്‍ഭിണിയായ സമയത്ത്, പാകിസ്ഥാനി ഡ്രൈവറിന്റെ ടാക്‌സിയില്‍ യാത്ര ചെയ്ത മലയാളി യുവതിയുടെ അനുഭവം

ചിലര്‍ അങ്ങനാണ് വല്ലാത്ത ഹൃദയ ബന്ധം തോന്നും. പ്രെഗ്‌നന്റായിരിക്കുമ്പോള്‍ 3 വയസുള്ള മകളുമൊത്ത് പാകിസ്ഥാനി െ്രെഡവറിന്റെ ടാക്‌സിയില്‍ യാത്ര ചെയ്ത മലയാളി യുവതിയുടെ അനുഭവം.. ഒരിക്കല്‍ ഞാന്‍ ദുബായില്‍ ടാക്‌സിയില്‍ യാത്ര ചെയ്യുകയായിരുന്നു. ഇവിടെ ടാക്‌സി ഓടിക്കുന്നതില്‍ മിക്കവാറും പാകിസ്താനികള്‍ ആണ്. വളരെ ചുരുക്കം ഇന്ത്യക്കാരെ ഉളളൂ..
അങ്ങനെ ഒരിക്കല്‍ ടാക്‌സിയില്‍ യാത്ര ചെയ്യുക ആയിരുന്നു, ഞാന്‍ അന്ന് ുൃലഴിമി േആണ്. കൂടെ 3 വയസ്സുള്ള മോളും ഉണ്ട്. ഞാന്‍ പൊതുവെ ടാക്‌സിയില്‍ കയറിയാല്‍ െ്രെഡവറോട് എന്തെങ്കിലും ഒന്നു സംസാരിക്കും, അന്നും ഓടിച്ചിരുന്ന ആളോട് ഞാന്‍ ചോദിച്ചു,
'ഈ കഴിഞ്ഞ ആഴ്ച പാകിസ്ഥാനില്‍ ഭൂകമ്പം ഉണ്ടായല്ലോ, തങ്ങളുടെ കുടുംബം സുരക്ഷിതമല്ലേ… ' 'അതേ, ഈശ്വര കൃപ കൊണ്ടു അവരെല്ലാം സുരക്ഷിതരാണ്.'
അപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്, ഒരു 55-60 വയസ്സ് ഉണ്ടാകും. അദ്ദേഹം സംസാരിക്കാന്‍ ഒരാളെ കിട്ടിയ സന്തോഷത്തിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യവീട്ടുകാര്‍ ഇവിടെ ദുബായില്‍ തന്നെ ഉണ്ടെന്നും, അവരുമായി പിണക്കത്തിലാണെന്നും പറഞ്ഞു. എന്നെ പോലെ ഒരു മോളുണ്ടെന്നും അവളെ കാണാന്‍ പോലും അവര്‍ അനുവദിക്കുന്നില്ലെന്നും പറഞ്ഞു. പാവം, കുറെ സംസാരിച്ചു, എന്തോ, വളരെ നാളത്തെ പരിചയം ഉള്ള പോലെ ആണ് സംസാരിക്കുന്നതു. ഞാന്‍ കേട്ടിരുന്നു.
ഞാന്‍ കേരളത്തില്‍ നിന്നും ആണെന്ന് കേട്ടപ്പോള്‍ സന്തോഷത്തോടെ പറഞ്ഞു 'ദൈവത്തിന്റെ സ്വന്തം നാടല്ലേ, എനിക്ക് കുറെ മലയാളി സുഹൃതുക്കള്‍ ഉണ്ട്, ഒരിക്കലെങ്കിലും എനിക്ക് നിങ്ങളുടെ നാട്ടില്‍ വരണമെന്ന് ഉണ്ട്, നല്ല സ്‌നേഹമുള്ളവര്‍ ആണ് മലയാളികള്‍, ആര്‍ക്കു എന്ത് ആവശ്യമുണ്ടെങ്കിലും ഓടി എത്തുന്നവര്‍' എനിക്ക് കേട്ടപ്പോള്‍ സന്തോഷം തോന്നി.
പിന്നെ പറഞ്ഞു, 'പക്ഷെ എനിക്ക് വിസ കിട്ടാന്‍ ബുദ്ധിമുട്ടാണ് മോളെ, ഞാന്‍ പാകിസ്താനി അല്ലെ.. ' പിന്നെയും ഞങ്ങള്‍ കുറെ സംസാരിച്ചു, ഇറങ്ങാന്‍ നേരം പറഞ്ഞു..
'എന്തായാലും മോളോട് സംസാരിച്ചപ്പോള്‍ സന്തോഷം തോന്നി, എന്റെ മോളോട് സംസാരിച്ച പോലെ തോന്നി.. മോള്‍ക്ക് ഈശ്വരന്‍ നല്ലൊരു കുഞ്ഞിനെ തരട്ടെ, ആണോ പെണ്ണോ എന്നല്ല കാര്യം, നല്ല മക്കളെ കിട്ടാന്‍ പുണ്യം ചെയ്യണം'.
https://www.facebook.com/Malayalivartha


























