ബ്യൂട്ടി പാര്‍ലറില്‍ പോയി തിരിച്ചു വന്നപ്പോള്‍ കൈകള്‍ക്ക് സംഭവിച്ചത്

എത്ര സുന്ദരികളാണെങ്കിലും ഒന്ന് ബ്യൂട്ടി പാര്‍ലറില്‍ പോയില്ലെങ്കില്‍ ശരിയാവില്ലെന്ന അവസ്ഥയിലാണ് എല്ലാവരും. തുടര്‍ച്ചയായി ബ്യൂട്ടി പാര്‍ലറില്‍ കയറിയിറങ്ങുന്നവരാണ് അധികവും. എന്നാല്‍ ആ കാഴ്ച എല്ലാവരേയും ഞെട്ടിച്ചുകളഞ്ഞു.
ഏഴ് വയസ്സുകാരിയുടെ കൈയ്യില്‍ കറുത്ത മൈലാഞ്ചിയിട്ടതിനെ തുടര്‍ന്ന് കൈ പൊള്ളി വീര്‍ത്തു. ഈജിപ്തിലാണ് സംഭവം. ഏഴ് വയസ്സുകാരിയായ മാഡിസണ്‍ ഗള്ളിവേഴ്‌സിന്റെ കൈകളാണ് അതിഗുരുതരമായി പൊള്ളിയത്. ബ്യൂട്ടി പാര്‍ലറില്‍ വെച്ച് കൈകളില്‍ മൈലാഞ്ചയിട്ട ശേഷം കുട്ടിക്ക് ചെറിയ രീതിയില്‍ ചൊറിച്ചില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് അത്ര കാര്യമാക്കിയില്ല. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം കുട്ടിയുടെ കൈകള്‍ പൊള്ളി വീര്‍ക്കുകയും അസഹ്യമായ വേദന അനുഭവപ്പെടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോയി. ഡോക്ടര്‍മാര്‍ കുട്ടിയുടെ കൈകളില്‍ ക്രീമുകള്‍ പുരട്ടിയെങ്കിലും വേദന അസഹ്യമായി.
തുടര്‍ന്ന് ഡോക്ടര്‍മാര്‍ കുട്ടിയെ പൊള്ളല്‍ വിദഗ്ദന്റെ അടുത്തേക്ക് റഫര്‍ ചെയ്തു. സംഭവം ഗുരുതരമാണെന്ന് തങ്ങള്‍ക്ക് മനസ്സിലായെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. അതുകൊണ്ടു തന്നെ കരുതലോടെയാണ് നിന്നതെന്നും ആ നിമിഷങ്ങളെ കുറിച്ച് അദ്ദേഹം ഓര്‍ക്കുന്നു. തുടര്‍ന്ന് നീണ്ട ചികിത്സ കുട്ടിക്ക് വേണ്ടി നടത്തി. ഇപ്പോള്‍ കഴിഞ്ഞ ആറുമാസമായി കുട്ടി പൊള്ളിന്റെ പാടുകള്‍ മാറാന്‍ പ്രഷര്‍ ബാന്‍ഡേജ് ധരിക്കുന്നുണ്ടെന്ന് പിതാവ് പറയുന്നു.
കറുത്ത മൈലാഞ്ചികളില്‍ ഉയര്‍ന്ന തോതില്‍ ടോക്‌സിക് കെമിക്കല്‍ പാരാഫെനിലെനിഡയാമിന്‍ (പിപിഡി) ചേര്‍ക്കുന്നു. ഇത് ചില ആളുകളില്‍ അലര്‍ജിയും വിപരീത ഫലവും ഉണ്ടാക്കുന്നു. ദുബായില്‍ ചില ബ്യൂട്ടി പാര്‍ലറില്‍ കറുത്ത മൈലാഞ്ചി നിരോധിച്ചിട്ടുണ്ട്. ഇത് ഉപയോഗിക്കുന്നവര്‍ക്ക് പിഴയും ചുമത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























