കേരളത്തിലുമില്ലേ ഇത്തരം ആള്‍ദൈവങ്ങള്‍? ഒരു പെണ്ണ് പരാതിയുമായി മുന്നിട്ടിറങ്ങിയാല്‍ ഇടിഞ്ഞ് വീഴുന്ന സ്വാമി ജീവിതങ്ങള്‍; ആള്‍ ദൈവങ്ങള്‍ അരങ്ങ് വാഴുന്ന കേരളമേ സൂക്ഷിക്കുക

ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം സിംഗ് മാനഭംഗക്കേസില്‍ അകത്തായപ്പോള്‍ കത്തിയമര്‍ന്നു തുടങ്ങിയ ഇന്ത്യയുടെ നെഞ്ചില്‍ ഇപ്പോഴും തീയണഞ്ഞിട്ടില്ല.
കേരളത്തിലുമില്ലേ ഇത്തരം ആള്‍ദൈവങ്ങള്‍? ആള്‍ ദൈവങ്ങളോട് ബോയ്‌കോട്ട് പറഞ്ഞില്ലെങ്കില്‍ കേരളത്തിലും ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ സംജാതമായെന്നിരിക്കും.
ആരാണ് യഥാര്‍ത്ഥ ആത്മീയവാദികള്‍? അവര്‍ മലഞ്ചരവുകളില്‍ ഈശ്വര പ്രസാദത്തിനായി തപസനുഷ്ഠിക്കുന്നവരാണ്. അവര്‍ക്ക് ആശുപത്രികളും ചാനലും വന്‍കിട വ്യവസായ സ്ഥാപനങ്ങളും സ്വന്തമായുണ്ടാവില്ല. അവര്‍ ഈശ്വരപ്രസാദത്തിനായി സര്‍വ സമയവും പ്രാര്‍ത്ഥനയില്‍ മുഴുകും. അവര്‍ക്ക് ജാതിയും പാര്‍ട്ടിയുമില്ല. അവര്‍ക്ക് ഒരു സര്‍ക്കാരിനോടും പ്രതിബദ്ധത കാണില്ല. അവരുടെ നെഞ്ചില്‍ ചാഞ്ഞ് ഒരു മന്ത്രിയും ഫോട്ടോക്ക് പോസ് ചെയ്യില്ല.
ആള്‍ദൈവങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് ഭയമാണ്. കാരണം വോട്ടാണ് പ്രശ്‌നം. പല ആള്‍ദൈവങ്ങള്‍ക്കും ഡസന്‍ കണക്കിന് അനുയായികള്‍ ഉണ്ടാവും. അവര്‍ പ്രത്യേകജാതിയേയോ മതത്തെയോ പ്രതിനിധാനം ചെയ്യുന്നവരായിരിക്കും. അവരെ വാക്കുകള്‍ കൊണ്ട് നേരിട്ടാല്‍ പോലും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും.
അടുത്ത കാലത്ത് ആലപ്പുഴയിലെത്തിയ ഒരു സ്വാമിക്ക് മുന്നില്‍ സംസ്ഥാന കാബിനറ്റിലെ കൊള്ളാവുന്ന രണ്ട് മന്ത്രിമാര്‍ തൊഴുതു നിന്നു. അതിന്റെ പടവും പത്രങ്ങളില്‍ വന്നു. അതേ സമയം തിരുവനന്തപുരത്തെത്തിയ സ്വാമിക്ക് ഉപവിഷ്ടനാകാന്‍ സ്ഥാപിച്ച രാജകീയ കസേര മറ്റൊരു മന്ത്രി എടുത്തു മാറ്റി. ഒരു സ്വാമിയുടെ ആശുപത്രി ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആള്‍ദൈവങ്ങള്‍ക്കെതിരെ അതേ വേദിയില്‍ ആഞ്ഞടിച്ചു.
ഭാഗ്യത്തിന് കേരളത്തിലെ സ്വാമിമാര്‍ക്ക് റഹീം സിംഗിനുള്ളയത്രയും ആരാധകരല്ല. ഉള്ള ആരാധകര്‍ ഉപ്പിനും മുളകിനും കൊള്ളാത്തവരുമാണ്. പണമാണ് സ്വാമിമാരുടെ പ്രധാന ലക്ഷ്യം. അവര്‍ ആഢംബര ജീവിതം നയിക്കാന്‍ മാത്രം ഇഷ്ടപ്പെടുന്നവരാണ്. ഇത്തരക്കാര്‍ക്ക് മുമ്പില്‍ പോകുന്നതു പോലും സംസ്‌കാരത്തെ കളങ്കപ്പെടുത്തും.
തിരുവനന്തപുരത്തെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചയാളും സ്വാമിയാണ്. കാവി ധരിച്ചാല്‍ ബി ജെ പി ക്ക് ഇവരെ പിന്തുണക്കേണ്ടി വരും. അതവരുടെ ഗതികേട്. റഹീം സിംഗിനെ അനുകൂലിച്ചയാളാണ് കുമ്മനമെന്നോര്‍ക്കണം.
അതിനാല്‍ ആള്‍ ദൈവങ്ങള്‍ക്ക് ബൈ പറയുക. അവരുടെ കപടതകളില്‍ വീഴാതിരിക്കുക. യഥാര്‍ത്ഥ ദൈവങ്ങള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥനാനിരതമാവുക.
https://www.facebook.com/Malayalivartha

























