ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കുക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ശബരിമല സ്വര്‍ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. എറണാകുളം ജില്ലയിലെ പറവൂരിലെ എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെയാണ് കേന്ദ്രമന്ത്രി നിര്‍ണായകമായ പ്രഖ്യാപനം നടത്തിയത്.
യേശുവിനെ 30 വെള്ളികാശിന് വേണ്ടി ഒറ്റിക്കൊടുത്ത യൂദാസിനെപ്പോലെ അയ്യപ്പനെ മറയാക്കി സ്വര്‍ണം കട്ടെടുത്ത ഒരു സര്‍ക്കാരുണ്ട് ഇവിടെ എന്നും രാജ്‌നാഥ് സിംഗ് വിമര്‍ശിച്ചു. എസ്ഡിപിഐയുടെയും ജമാ അത്തെ ഇസ്‌ളാമിയുടെയും കൈയില്‍ നിന്ന് കേരളത്തെ ആരാണ് രക്ഷിക്കുക? അതിന് ബിജെപി മാത്രമേയുള്ളൂ. എല്‍ഡിഎഫും യുഡിഎഫും ഈ സംഘടനകളുമായി സഹവസിക്കുന്നവരാണ് എന്നും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി. മാറ്റത്തിന്റെ തുടക്കം തൃശൂരുണ്ടായി അതിന്റെ തുടര്‍ച്ചയ്ക്കുള്ള അവസരമിതാണെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നിട്ടും ശബരിമല സ്വര്‍ണക്കൊള്ളയെക്കുറിച്ച് ഒന്നും പറയാത്തതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു. ഇതിനിടെയാണ് ബിജെപി പ്രകടനപത്രികയില്‍ ശബരിമല സ്വര്‍ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് രേഖപ്പെടുത്തിയത്. ഇക്കാര്യം ഇന്ന് കേന്ദ്രമന്ത്രി കൂടി സ്ഥിരീകരിച്ചതോടെ വരും ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് രംഗത്ത് വീണ്ടും ശബരിമല വിഷയം ശക്തമാകാന്‍ സാദ്ധ്യത ഉയര്‍ന്നു.
https://www.facebook.com/Malayalivartha


























