Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

അമ്പലപ്പുഴ ജനത എൽഡിഎഫിനെ നെഞ്ചിലേറ്റിയവരാണെന്നും പുന്നപ്ര രക്തസാക്ഷികളുടെ മണ്ണാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

01 APRIL 2026 07:48 PM IST
മലയാളി വാര്‍ത്ത

അമ്പലപ്പുഴ ജനത എൽഡിഎഫിനെ നെഞ്ചിലേറ്റിയവരാണെന്നും പുന്നപ്ര രക്തസാക്ഷികളുടെ മണ്ണാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജി സുധാകരന്‍റെ പേര് പറയാതെ അവസരവാദിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിമര്‍ശിച്ചു. അവസരവാദക്കാരൻ ചരിത്രത്തിന്‍റെ ചെളികുഴിയിലേക്ക് വീഴുമെന്നും പിണറായി വിമര്‍ശിച്ചു. അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാമിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

 

തികഞ്ഞ ആത്മവിശ്വാസത്തിൽ ആണ് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. യുഡിഎഫിന് വലിയ അങ്കലാപ്പുണ്ട്. കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റും കിട്ടില്ല. ജനങ്ങള്‍ യുഡിഎഫിനെ കൈയൊഴിഞ്ഞു. യുഡിഎഫ് പല നീക്കങ്ങൾ നടത്തി. അവസരവാദ നിലപാട് അമ്പലപ്പുഴയിൽ ഇറക്കി. വഞ്ചന കാണിച്ചവരെ അമ്പലപ്പുഴ എന്ന വിപ്ലവത്തിന്‍റെ നാട് ഒരിക്കലും പ്രോത്സാഹിപ്പിക്കുകയില്ല. എല്ലാ പ്രതിസന്ധിയിലും ഈ നാട് ഒന്നിച്ചു നിൽക്കും. ഈ നാടിനു വേണ്ടി അർപ്പണ ബോധത്തോടെ കരുത്ത് കാണിച്ചവർ ഒരു വ്യതിയാനത്തിന് ഒപ്പവും പോകില്ല. അവസരവാദിയും യുഡിഎഫും ചേർന്നു ബിജെപി വോട്ട് തേടുകയാണിപ്പോള്‍.

 

 

 

 

അവസരവാദക്കാരൻ ബിജെപി വോട്ട് കിട്ടും എന്ന് പറയുകയാണെന്നും സുധാകരനെ ഉദ്ദേശിച്ചുകൊണ്ട് പിണറായി വിജയൻ വിമര്‍ശിച്ചു. ജി സുധാകരന്‍റെ പേര് പറയാതെയാണ് വിമര്‍ശനം. എങ്ങനെ എങ്കിലും എൽഡിഎഫിനെ പരാജയപ്പെടുത്താനാണ് യുഡിഎഫ് ശ്രമം. അവസരവാദക്കാരൻ ചരിത്രത്തിന്‍റെ ചെളികുഴിയിലേക്ക് വീഴുമെന്നും പിണറായി തുറന്നടിച്ചു.2021ൽ തുടർഭരണം ജനങ്ങൾ തീരുമാനിച്ചത് അവരുടെ അനുഭവത്തിന്‍റെ വെളിച്ചത്തിലാണെന്നും എൽഡിഎഫ് നാടിനൊപ്പമാണെന്നും പിണറായി പറഞ്ഞു.

എൽഡിഎഫ് സർക്കാരുകൾ ഉണ്ടായപ്പോൾ എല്ലാ നാടിനു പുരോഗതി ഉണ്ടായിട്ടുണ്ട്. അത് കഴിഞ്ഞ് വന്ന യുഡിഎഫ് സർക്കാരുകൾ അത് നശിപ്പിക്കും. 2011 - 2016 കാലം ആണ് അതിന്‍റെ ഏറ്റവും വലിയ ഉദാഹരണം. വിദ്യാഭ്യാസ മേഖല ഏറ്റവും തകർന്ന കാലമാണത്. ലക്ഷകണക്കിന് വിദ്യാർത്ഥികൾ പൊതു വിദ്യാഭ്യാസത്തിൽ നിന്ന് കൊഴിഞ്ഞു പോയി. സ്കൂളുകൾ അടച്ചു പൂട്ടി. 2016 ൽ LDF വന്നു പൊതുവിദ്യാഭ്യാസ മേഖലയെ ഏറ്റെടുത്തു. ഇപ്പോൾ വിദ്യാഭ്യാസ മേഖല മാറി. വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് വരുന്നു.

ഏറ്റവും നല്ല അംഗീകാരങ്ങൾ നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് ഉണ്ടാകുന്നു. എൽഡിഎഫ് അല്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാവില്ല. കേരളം വൻ തോതിൽ മാറുന്നു.വ്യവസായിക രംഗത്ത് വലിയ മാറ്റം. കൂടുതൽ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പരിസ്ഥിതിക്ക് ദോഷം ഇല്ലാത്ത എല്ലാ വ്യവസായങ്ങളേയും പ്രോത്സാഹിപ്പിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends