ഹോം വോട്ടുചെയ്തു മിനിറ്റുകള്‍ക്കകം വയോധികന്‍ വിടവാങ്ങി

ഹോം വോട്ട് ചെയ്ത് മിനിറ്റുകള്‍ക്കകം വയോധികന്‍ മരിച്ചു. എറണാകുളം കച്ചേരിപ്പടിയിലെ ഹൗസ് ഓഫ് പ്രോവിഡന്‍സില്‍ താമസിക്കുന്ന ലോനപ്പനാണു (90) 'ഹോം വോട്ടിങ്' രീതി വഴി വോട്ടു രേഖപ്പെടുത്തി മിനിറ്റുകള്‍ക്കകം മരിച്ചത്. ഇവിടെ താമസിക്കുന്ന 10 വോട്ടര്‍മാര്‍ക്കാണു ഹോം വോട്ടിങ് രീതിയില്‍ വോട്ടു രേഖപ്പെടുത്താനുണ്ടായിരുന്നത്. പോളിങ് ഉദ്യോഗസ്ഥരെത്തി രാവിലെ 11 മുതല്‍ വോട്ടു രേഖപ്പെടുത്തി. പ്രായം ചെന്നതു മൂലമുള്ള അവശത ഉണ്ടായിരുന്നെങ്കിലും പോളിങ് ഉദ്യോഗസ്ഥരോടും മറ്റുള്ളവരോടും ചിരിച്ചു സംസാരിച്ചാണു ലോനപ്പന്‍ വോട്ടു രേഖപ്പെടുത്തിയത്.
പോളിങ് ഉദ്യോഗസ്ഥര്‍ മടങ്ങിയതിനു പിന്നാലെയായിരുന്നു ലോനപ്പന്റെ മരണം. വരാപ്പുഴ സ്വദേശിയായ ലോനപ്പന്‍ ഏറെക്കാലമായി ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസിയായിരുന്നു. എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ ടി.ജെ. വിനോദ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വോട്ടു ചെയ്ത ആള്‍ മരിച്ചാലും ആ വോട്ട് എണ്ണുമെന്നു തിരഞ്ഞെടുപ്പു വിഭാഗം അറിയിച്ചു.
https://www.facebook.com/Malayalivartha


























