തൃപ്പൂണിത്തുറ മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാര്‍ത്ഥിയുടെ പേര് മാറ്റി നല്‍കാന്‍ കോടതി നിര്‍ദേശം

തൃപ്പൂണിത്തുറ മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാര്‍ത്ഥിയായ നടി അഞ്ജലി നായര്‍ ബാലറ്റിലെയും വോട്ടിംഗ് യന്ത്രത്തിലെയും പേര് മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി. ബാലറ്റിലും വോട്ടിംഗ് യന്ത്രത്തിലും അഞ്ജലി പി വി എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്നും ഇതിന് പകരം വോട്ടര്‍മാര്‍ക്ക് പരിചിതമായ അഞ്ജലി നായര്‍ എന്നാക്കിമാറ്റണമെന്നുമായിരുന്നു നടിയുടെ ആവശ്യം. ഇത് പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ജില്ലാ വരണാധികാരിക്കാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ നിര്‍ദേശം നല്‍കിയത്. ശനിയാഴ്ച വരണാധികാരിക്ക് മുമ്പാകെ ഹാജരാകാനും കോടതി അഞ്ജലിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി, അവര്‍ അറിയപ്പെടുന്ന പേരില്‍ മത്സരിക്കുന്നതല്ലേ ജനാധിപത്യമെന്ന് കോടതി ചോദിച്ചു. മനസിലാക്കാന്‍ പറ്റാത്തതുകൊണ്ട് സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ടുപോലും നഷ്ടമാകാന്‍ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
യഥാര്‍ത്ഥ പേരായ അഞ്ജലി പി വി വോട്ടര്‍മാര്‍ക്ക് പരിചിതമല്ലെന്നും ഇത് തനിക്ക് കിട്ടേണ്ട വോട്ടുകള്‍ കുറയ്ക്കുന്നതിന് കാരണമാകുമെന്നുമാണ് അഞ്ജലി നായര്‍ ഹര്‍ജിയില്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പോസ്റ്ററുകളിലും പേര് അഞ്ജലി നായര്‍ എന്നാണെന്നും ബാലറ്റില്‍ പേര് മാറിയാല്‍ വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകുമെന്നും അഞ്ജലി ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടിയതിനുശേഷമാണ് ജില്ലാ വരണാധികാരിക്ക് നിര്‍ദേശം നല്‍കിയത്. സിപിഎമ്മിന്റെ കെ എന്‍ ഉണ്ണികൃഷ്ണനാണ് തൃപ്പൂണിത്തുറയിലെ ഇടതുസ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ ദീപക് ജോയി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്നു.
https://www.facebook.com/Malayalivartha


























