Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...


'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..


തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു 27കാരി.. അബദ്ധത്തിൽ കാൽ വഴുതുകയും യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുകി.. യുവതി നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞു മരിച്ചു..


വാക്ക് പാലിച്ച് മേയർ വി വി രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു.. കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി..

പുതുപ്പള്ളിയില്‍ ചാക്കിലാക്കിയ മൃതദേഹത്തിന് പിന്നിലെ ദുരൂഹത പുറത്താകുന്നു

28 AUGUST 2017 12:15 PM IST
മലയാളി വാര്‍ത്ത

കോട്ടയം കറുകച്ചാല്‍ റോഡില്‍ മാങ്ങാനം മന്ദിരത്തിന് സമീപം പാടത്ത് തലയില്ലാത്ത മൃതദേഹം ചാക്കില്‍ കണ്ടെത്തിയ സംഭവത്തിന്റെ ദുരൂഹത നീങ്ങുന്നു. കുറ്റകൃത്യത്തിലേക്ക് നയിച്ചത് അവിഹിതബന്ധത്തിന്റെ ബാക്കിപത്രമെന്ന് സംശയം. ഏതാനും ദിവസമായി കാണാതായിരിക്കുന്ന പയ്യപ്പാടി സ്വദേശിയായ സന്തോഷിന്റേതാണ് മൃതദേഹമെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ കോട്ടയം റെയില്‍വേ കോളനിയില്‍ താമസിക്കുന്ന പ്രസിദ്ധ ഗുണ്ട കമ്മല്‍ വിനോദ് എന്ന് വിളിക്കുന്ന വിനോദിനെയും ഭാര്യ കുഞ്ഞുമോളേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

കൊല്ലപ്പെട്ട സന്തോഷ് വിനോദിന്റെ ഭാര്യ കുഞ്ഞുമോളുമായി അവിഹിത ബന്ധത്തിന് ശ്രമിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നു. ഒട്ടേറെ കേസുകളില്‍ പ്രതിയായ സന്തോഷ് നേരത്തേ ആസിഡാക്രമണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ജയിലിലായിരുന്നു. കഴിഞ്ഞ മെയ് 22 ജാമ്യം കിട്ടി പുറത്തുവന്ന ഇയാള്‍ സ്‌റ്റേഷനില്‍ പതിവായി ഒപ്പിടാന്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഏതാനും ദിവസമായി ഇയാള്‍ ഒപ്പിടാന്‍ എത്തിയിരുന്നില്ല. ഇതിന് പുറമേ ഇയാളെ കാണാനില്ല എന്ന പരാതിയും പോലീസിന് കിട്ടിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വെച്ചാണ് കൊല്ലപ്പെട്ടത് സന്തോഷാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.

എന്നാല്‍ കഴിഞ്ഞ ദിവസം സന്തോഷിന്റെ ഫോണിലേക്ക് കുഞ്ഞുമോള്‍ ഫോണ്‍ ചെയ്തിരുന്നതായി പിതാവ് പോലീസിനോട് പറഞ്ഞു. ഇതേ തുടര്‍ന്നാണ് പോലീസ് കുഞ്ഞുമോളേയും വിനോദിനേയും കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് കുഞ്ഞുമോള്‍ സംഭവം പോലീസിനോട് പറയുകയായിരുന്നു. കുഞ്ഞുമോള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പാടത്ത് പോലീസ് മൃതദേഹത്തില്‍ നിന്നും മുറിച്ചു മാറ്റിയ തലയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്. അതേസമയം കനത്ത മഴയാണ് തെളിവ് കണ്ടെത്താന്‍ പോലീസിന് വിഘാതമായി നില നില്‍ക്കുന്നത്. 

വീട്ടില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം ശരീരം പല കഷ്ണങ്ങളായി അറുത്തു മുറിക്കുകയായിരുന്നു. 23 ആം തീയതി അര്‍ദ്ധരാത്രി സന്തോഷിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ ശേഷം പല കഷ്ണങ്ങളാക്കി ചാക്കിലാക്കി 24 ആം തിയതി പുലര്‍ച്ചെ വിനോദും കുഞ്ഞുമോളും ചേര്‍ന്ന്ഓട്ടോയില്‍ കൊണ്ടുവന്ന് പാടത്ത് എറിയുകയാിയരുന്നു. തല തുരുത്തേല്‍ പാലത്തിന് കീഴില്‍ കൊണ്ടായിരുന്നു ഇട്ടത്. തെളിവെടുപ്പിന് കുഞ്ഞുമോളെ മാത്രമാണ് പോലീസ് കൊണ്ടുവന്നത് വിനോദ് പോലീസ് കസ്റ്റഡിയിലാണ്. തുരുത്തേല്‍ പാലത്തിന് കീഴില്‍ നിന്നും തലയും കണ്ടെത്തി.

നാലു ദിവസം പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് കണ്ടെത്തിയത്. രണ്ടു പഌസ്റ്റിക്ക് ചാക്കുകളിലായിട്ടായിരുന്നു മൃതദേഹാവശിഷ്ടങ്ങള്‍. യന്ത്രവാളോ മറ്റു മൂര്‍ച്ചയുള്ള ആയുധമോ ഉപയോഗിച്ച് കഴുത്തും അരയുടെ ഭാഗവും മുറിച്ചു മാറ്റിയ നിലയായിരുന്നു. അരയ്ക്കു മുകളിലോട്ടുള്ള ഭാഗം ഒരു ചാക്കിലും താഴോട്ടുള്ള ഭാഗം മറ്റൊരു ചാക്കിലുമാക്കിയാണ് തള്ളിയിരുന്നത്. നീലവരയന്‍ ഷര്‍ട്ടിന്റെ കൈകള്‍ മുട്ടിനു മുകളില്‍ മടക്കിവച്ചിട്ടുണ്ട്. കാല്‍ഭാഗം ഭാഗം കണ്ടെത്തിയ ചാക്കില്‍നിന്ന് കാവിമുണ്ടും ഒരു വള്ളിച്ചെരുപ്പും ലഭിച്ചു. വലതു കാലിന്റെ പാദത്തോടു ചേര്‍ന്നു മുറിഞ്ഞതു പോലെ കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയം പാസാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (10 minutes ago)

ഇന്റര്‍നെറ്റില്‍ വിഡിയോ തിരഞ്ഞ യുവാവ് കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി  (55 minutes ago)

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം  (1 hour ago)

സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയായി യുഎസ് പുറത്തുവിട്ട ഇന്ത്യയുടെ ഭൂപടം; പാക്കിസ്ഥാന്റെയും ചൈനയുടെയും അവകാശവാദങ്ങളെ പാടേ തള്ളിക്കളഞ്ഞുകൊണ്ട് ട്രംപ് ഭരണകൂടം പങ്കുവച്ച ഇന്ത്യയുടെ ഭൂപടം  (1 hour ago)

സ്വര്‍ണക്കൊള്ളയിലെ പ്രതികള്‍ മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരെന്ന് ചെന്നിത്തല  (2 hours ago)

ലോകോത്തര കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍; കൊച്ചിന്‍ കാന്‍സര്‍ സെന്ററിന് 384.34 കോടിയുടെ പുതിയ കെട്ടിടം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും  (2 hours ago)

അറബിക്ക് ഭാഷയിലും ഒരു മലയാളം ചിത്രം; വാമ്പയർ ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്നു; ഏഴു ഭാഷകളിലായി, ഹാഫ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!  (2 hours ago)

നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ ബസുകള്‍ ഓടിത്തുടങ്ങി  (3 hours ago)

ബിനാലെ സാഹിത്യ സമ്മേളനം: എഴുത്ത് ഒരു അധികാരപ്രയോഗമാണ്: സാറാ ജോസഫ്  (3 hours ago)

രചനയുടെ മനോഹാരിതയ്ക്കൊപ്പം ചിന്തോദ്ദീപകമായ സൃഷ്ടിയുമായി സുജിത് എസ് എൻ കൊച്ചി ബിനാലെയില്‍  (3 hours ago)

'മില്‍മ റീല്‍ ചലഞ്ചു' മായി ടിആര്‍സിഎംപിയു; പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ  (3 hours ago)

പാര്‍ക്കിന്‍സണ്‍സ് രോഗ ഗവേഷണ-പരിചരണത്തില്‍ ആന്താരാഷ്ട്ര സിമ്പോസിയം  (3 hours ago)

ലോകോത്തര കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍; കൊച്ചിന്‍ കാന്‍സര്‍ സെന്ററിന് 384.34 കോടിയുടെ പുതിയ കെട്ടിടം  (3 hours ago)

ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ  (3 hours ago)

മധുവിധു തീരും മുൻപേ സുധി സുലൈ മടങ്ങി: ഒമാനിലേക്ക് പോകും മുമ്പേ, തേടിയെത്തിയ ദുരന്തത്തിൽ പകച്ച് ഉറ്റവരും ബന്ധുക്കളും...  (3 hours ago)

Malayali Vartha Recommends