Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

മാങ്ങാനം കൊലപാതകം; സന്തോഷിന്റെ തല മക്രോണി പാലത്തിന് സമീപമുള്ള തോട്ടില്‍ നിന്നും കണ്ടെടുത്തു

28 AUGUST 2017 02:38 PM IST
മലയാളി വാര്‍ത്ത

പയ്യപ്പാടി സ്വദേശിയായ സന്തോഷിനെ കൊന്ന് യന്ത്രവാള്‍ കൊണ്ട് കഷണങ്ങളാക്കി മാങ്ങാനത്തെ റോഡരികില്‍ തള്ളിയ കേസില്‍ കുപ്രസിദ്ധ ഗുണ്ട കമ്മല്‍വിനോദും ഭാര്യയും പൊലീസ് കസ്റ്റഡിയില്‍. കൊല്ലപ്പെട്ട സന്തോഷിന്റെ തല മാങ്ങാനം മക്രോണി പാലത്തിനു സമീപം തോട്ടില്‍ നിന്നാണ് കണ്ടെത്തിയത്. സന്തോഷിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം യന്ത്രവാള്‍ ഉപയോഗിച്ച് അറത്തുമുറിക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോടു സമ്മതിച്ചു.

ഇന്നലെ രാവിലെ പത്തുമണിയോടെ കോട്ടയം കറുകച്ചാല്‍ റോഡില്‍ മാങ്ങാനം കലുങ്കിനു സമീപമായിരുന്നു മൂന്ന് കഷണങ്ങളാക്കി മൂന്നു ചാക്കുകളിലാക്കി തലയില്ലാത്ത മൃതദേഹം കണ്ടത്. അതിരൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നു അയല്‍വാസിയാണ് ചാക്കില്‍ക്കെട്ടിയ നിലയില്‍ മൃതദേഹത്തിന്റെ കാലുകള്‍ കണ്ടത്. തുടര്‍ന്നു വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാതിരുന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായവരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. ഇതോടെയാണ് മുമ്പ് നിരവധി പോക്കറ്റടി കേസുകളില്‍ പ്രതിയായ സന്തോഷിനെ ദിവസങ്ങളായി കാണാനില്ലെന്ന് പൊലീസ് കണ്ടെത്തിയത്. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ് സന്തോഷിന്റെ നമ്പരില്‍ ഏറ്റവും അവസാനമായി വിളിച്ചിരുന്നത് കമ്മല്‍ വിനോദിന്റെ ഭാര്യ കുഞ്ഞുമോളെയാണെന്നു പൊലീസ് കണ്ടെത്തി. തുടര്‍ന്നു വിനോദിനെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അര്‍ധരാത്രി വരെ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

വിനോദും കുഞ്ഞുമോളും മുട്ടമ്പലം നഗരസഭ കോളനിയിലാണ് താമസിച്ചിരുന്നത്. വീടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 2017 ഫെബ്രുവരിയില്‍ വിനോദ് അച്ഛനെ ചവിട്ടി കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ വിനോദ് ജയിലില്‍ കഴിഞ്ഞിരുന്നപ്പോള്‍ കുഞ്ഞുമോളുമായി സന്തോഷ് അടുപ്പത്തിലായി. തുടര്‍ന്നു ഇരുവരും മാസങ്ങളോളം ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഇതേച്ചൊല്ലി നേരത്തെ വിനോദും സന്തോഷും കോടതി വരാന്തയില്‍വച്ച് തര്‍ക്കമുണ്ടായി, വിനോദ് ജാമ്യത്തിലിറങ്ങിയ ശേഷം സന്തോഷിനെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സന്തോഷിനെ കൊലപ്പെടുത്താന്‍ വിനോദ് ആസൂത്രണം നടത്തിയതെന്നാണ് സൂചന.

കഴിഞ്ഞ 23-നു വൈകിട്ട് കുഞ്ഞുമോള്‍ സന്തോഷിനെ വീട്ടിലേയ്ക്കു വിളിച്ചു വരുത്തിയാണ് കൊലനടത്തിയത്. വീട്ടിലെത്തിയ സന്തോഷിനെ വിനോദ് കുതികാലില്‍ അടിച്ചു വീഴ്ത്തി. തുടര്‍ന്ന് നിലത്തു വീണ സന്തോഷിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഇറച്ചി മുറിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രവാള്‍കൊണ്ട് കഷണങ്ങളാക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോടു പറഞ്ഞു. തുടര്‍ന്ന് മൃതദേഹം മൂന്നു ചാക്കുകളിലാക്കി വിനോദിന്റെ ഓട്ടോറിക്ഷയില്‍ കയറ്റി ഉപേക്ഷിക്കാനായി കൊണ്ടു പോയി.

മാങ്ങാനം മക്രോണി ജംഗ്ഷനു സമീപം എത്തിയപ്പോള്‍ പൊലീസ് വാഹനം കണ്ടതിനെ തുടര്‍ന്നു റോഡരികില്‍ വാഹനം ഒതുക്കി. തുടര്‍ന്ന് പൊലീസ് പോയിയെന്ന് ഉറപ്പാക്കിയശേഷം തല അടക്കംചെയ്ത ചാക്ക് തോട്ടില്‍ ഇട്ടു. കാലും ഉടലും അടങ്ങിയ ചാക്കുമായിട്ടായിരുന്നു തുടര്‍ന്നുള്ള യാത്ര. മാങ്ങാനം കലുങ്കിനു സമീപം എത്തിയപ്പോള്‍ ഓട്ടോ നിര്‍ത്തി. വിനോദ് ഭാര്യയുടെ സഹായത്തോടെ കാലും ഉടലും അടങ്ങുന്ന ചാക്ക് എടുത്തുകൊണ്ടുപോയി കുറ്റിക്കാട്ടില്‍ ഇടുകയായിരുന്നു. മുമ്പ് വിനോദ് ഇറച്ചിക്കടകളില്‍ ജോലി ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

ഇതേസമയം വിനോദിന്റെ ഭാര്യ കുഞ്ഞുമോളെ തെളിവെടുപ്പിനായി മക്രോണി പാലത്തിനു സമീപവും മാങ്ങാനം മുണ്ടകപ്പാടത്തും കൊണ്ടുപോയി. ഇന്നുതന്നെ പ്രതിയുടെയും ഭാര്യയുടെയും അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളം നിറച്ച ബലൂണുകള്‍ ബൈക്ക് യാത്രക്കാര്‍ക്കു നേര്‍ക്കെറിഞ്ഞ് അപകടത്തില്‍പെട്ട സംഭവം ; വാഹന ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്  (13 minutes ago)

അയല്‍വീട്ടില്‍ സിസിടിവി വയ്ക്കുന്നതു തടയാന്‍ ചെന്ന സ്ത്രീ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍  (17 minutes ago)

മകള്‍ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഹോട്ടല്‍ ഉടമയായ അച്ഛനും ജീവനൊടുക്കി  (27 minutes ago)

കോണ്‍ഗ്രസ് അപകടകാരിയായി മാറിയിരിക്കുകയാണെന്ന് മോദി  (1 hour ago)

ഹോം വോട്ടുചെയ്തു മിനിറ്റുകള്‍ക്കകം വയോധികന്‍ വിടവാങ്ങി  (3 hours ago)

ഹോര്‍മുസ് തുറക്കാന്‍ 35 രാജ്യങ്ങളുടെ യോഗം വിളിക്കുമെന്ന് യു കെ  (4 hours ago)

പിങ്ക് ചായമടിച്ച ആനയുടെ പുറത്ത് അര്‍ദ്ധനഗ്‌നയായ യുവതിയുടെ വൈറല്‍ ഫോട്ടോഷൂട്ടിലെ ആന ചെരിഞ്ഞു  (4 hours ago)

യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത്, പരാതിക്ക് ഇടയാക്കിയ സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ സി സി) അംഗമായ അഭിഭാഷകൻ  (4 hours ago)

സലിം കുമാറിന് പെട്ടി റെഡിയാക്ക് ..! ഡാമിലെ മുതലകൾക്ക് പുതിയ ഇര...! നിലവിളിച്ച് പിണറായി അടിമകൾ..!രാജാവിന് കൊണ്ടു  (4 hours ago)

ഇറാനെതിരായ സംഘര്‍ഷത്തില്‍ യു.എസിനുണ്ടായ ചെലവ് അറബ് രാജ്യങ്ങളില്‍ നിന്നും ഈടാക്കാന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

റഷ്യയില്‍ സൈനിക കാര്‍ഗോ വിമാനം തകര്‍ന്ന് 29 പേര്‍ മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കുക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  (5 hours ago)

അമ്പലപ്പുഴ ജനത എൽഡിഎഫിനെ നെഞ്ചിലേറ്റിയവരാണെന്നും പുന്നപ്ര രക്തസാക്ഷികളുടെ മണ്ണാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  (5 hours ago)

തൃപ്പൂണിത്തുറ മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാര്‍ത്ഥിയുടെ പേര് മാറ്റി നല്‍കാന്‍ കോടതി നിര്‍ദേശം  (5 hours ago)

പി.സി ജോർജിന്റേത് വ്യക്തിപരമായ അഭിപ്രായം, തനിക്ക് ആ അഭിപ്രായം ഇല്ലെന്ന് ഷോൺ ജോർജ്  (5 hours ago)

Malayali Vartha Recommends