Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...


മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും: നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ...? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ...


ഹോംസ്റ്റേയിൽ വെച്ച് പീഡിപ്പിച്ചു, വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു: രാഹുലിനെതിരെ രഹസ്യമൊഴിയും തെളിവുകളും കൈമാറി രണ്ടാം അതിജീവിത...


ആഹ്ലാദയാത്ര കണ്ണീരായി; വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം വില്ലനായി, രണ്ടു ജീവനുകൾ പൊലിഞ്ഞു: ഹോട്ടലിൽ വിതരണം ചെയ്യുന്നത് പഴകിയ മത്സ്യങ്ങളാണെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്നും നാട്ടുകാർ: ദൂരത്തില്‍ നിന്ന് വന്നവര്‍ ആയതുകൊണ്ട് വേറെ എന്തെങ്കിലും കഴിച്ചിട്ടുണ്ടോയെന്നറിയില്ല; നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉടമ...


'കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ...? പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്ന മുന്നറിയിപ്പുമായി കടവന്ത്രയിലെ ED ഓഫീസിൽ നടൻ ജയറാം...

രണ്ടമ്മമാര്‍ക്കും മകനെ വേണ്ട, കാരണം വിചിത്രം

01 SEPTEMBER 2017 08:49 AM IST
മലയാളി വാര്‍ത്ത

കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലുമാകാത്ത മകനെ ഒഴിവാക്കാനുള്ള ഒരമ്മയുടെ ശ്രമവും മകന്റെ ശല്യം സഹിക്കാനാകാതെ എത്തിയ മറ്റൊരു അമ്മയുടെ കണ്ണീരും വനിതാ കമ്മിഷനെ സ്തബ്ധമാക്കി. രണ്ട് കേസുകളും ഒരു ദിവസം തന്നെ പരിഗണിക്കേണ്ടി വന്നത് യാദൃച്ഛികമായാണ്.

മകനെ ഒഴിവാക്കാനെത്തിയ അമ്മയുടെ കഥ വാമനപുരത്ത് നിന്നാണ്. 27 വയസുള്ള മകനെ പത്ത് വയസ് മുതല്‍ സംരക്ഷിക്കുന്നത് അമ്മയുടെ ചേച്ചിയാണ്. മൂകനും ബധിരനുമായ ചെറുപ്പക്കാരന് കിടക്കവിട്ടെഴുന്നേല്‍ക്കാനാവില്ല. അമ്മ ഉപേക്ഷിച്ച അവനെ പത്താം വയസിലാണ് വല്ല്യമ്മ കൂട്ടിക്കൊണ്ട് പോയത്. രണ്ട് പെണ്‍മക്കള്‍ക്കൊപ്പം അവര്‍ അവനെ സംരക്ഷിച്ചു. പെണ്‍മക്കള്‍ കല്യാണം കഴിച്ചുപോയി.

പ്രായാധിക്യം കൊണ്ടുള്ള അവശത കാരണം അവര്‍ മകനെ ഏറ്റെടുക്കാന്‍ അനുജത്തിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് അമ്മ തയ്യാറായില്ല. തനിക്ക് വീടില്ല, കൂലിപ്പണിയെടുത്താണ് ജീവിക്കുന്നതെന്നുമാണ് ന്യായം പറഞ്ഞത്. അവനെ മറ്റേതെങ്കിലും കേന്ദ്രത്തില്‍ സംരക്ഷിക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും തയ്യാറായിട്ടില്ല. അടുത്ത സിറ്റിംഗില്‍ അച്ഛനെയും അമ്മയെയും വിളിപ്പിക്കാനാണ് കമ്മിഷന്റെ തീരുമാനം.

45 വയസുള്ള മകന്റെ ക്രൂരമര്‍ദ്ദനവും വധഭീഷണിയുമാണ് വിലാസിനിയെ വനിതാ കമ്മിഷന്റെ മെഗാ അദാലത്തിലെത്തിച്ചത്. ആ കഥയിങ്ങനെ: സാറേ എന്റെ മരണം അവന്റെ കൈകൊണ്ടായിരിക്കും, അതിന് മുമ്പ് മരിച്ചാല്‍ മതിയെനിക്ക്.' നിറകണ്ണുകളോടെയാണ് അമ്മ വനിതാ കമ്മിഷനിലെത്തിയത്. 70 വയസുള്ള വിലാസിനി നെയ്യാറ്റിന്‍കര സ്വദേശിയാണ്. ചാരായം കുടിച്ചിട്ടാണ് അവന്‍ എന്നെ മര്‍ദ്ദിക്കുന്നത്, കൂലിപ്പണി ചെയ്താണ് ഞാന്‍ അവനെ പ്രീഡിഗ്രി വരെ പഠിപ്പിച്ചത്. ഇപ്പോള്‍ തൊഴിലുറപ്പ് ജോലിയാണ് എന്റെ ആശ്രയം. എന്റെ വീടിന് തൊട്ടടുത്ത് തന്നെയാണ് അവനും ഭാര്യയും താമസിക്കുന്നത്. ഞാനില്ലാത്തപ്പോള്‍ വീടിനുള്ളില്‍ കടന്ന് വസ്ത്രങ്ങളും വീട്ടുസാധനങ്ങളും നശിപ്പിക്കും. എനിക്കവന്റെ കൈയില്‍ നിന്ന് ഒന്നും വേണ്ട, ഇനിയെനിക്ക് തല്ലുകൊള്ളാന്‍ വയ്യ എന്നെ രക്ഷിക്കണമെന്ന് വിലാസിനി കമ്മിഷനോട് പറഞ്ഞു. അഞ്ച് തവണ കമ്മിഷനില്‍ നിന്ന് നോട്ടീസ് ലഭിച്ചിട്ടും മകന്‍ ഹാജരായിട്ടില്ല.

കേസ് എസ്.പിയുടെ റിപ്പോര്‍ട്ടിന് അയച്ചിരിക്കുകയാണ്. പരിഗണിച്ച 100 കേസുകളില്‍ 44 എണ്ണം പൂര്‍ത്തിയാക്കി. മൂന്ന് കേസുകള്‍ കൗണ്‍സലിംഗിനും ഏഴെണ്ണം പൊലീസ് റിപ്പോര്‍ട്ടിനും അയച്ചു. 46 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍, അംഗം എം.എസ്. താര, സി.ഐ സുരേഷ് കുമാര്‍, എസ്.ഐ കെ. രമണി, അഭിഭാഷകരായ ഷൈനി റാണി, സുമയ്യ, കൗണ്‍സിലര്‍ പുഷ്പാഭായി എന്നിവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം തുറമുഖത്ത് കരയിലെത്തിയത് ഭീമന്‍ മത്സ്യം  (5 minutes ago)

കണ്ണൂരില്‍ പാലം ഉദ്ഘാടനത്തിന് മാധ്യമങ്ങള്‍ എത്താത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി  (16 minutes ago)

തീര്‍ത്ഥാടന കാലത്ത് നിലയ്ക്കല്‍ അന്നദാന ക്രമക്കേടില്‍ നടപടി സ്വീകരിച്ച് ദേവസ്വം ബോര്‍ഡ്  (32 minutes ago)

ലോകത്തിലെ ആദ്യ മൂന്ന് രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റണമെന്ന് മോദി  (46 minutes ago)

മോഹന്‍ലാലിനെ കുറിച്ച് സന്തോഷ് ടി കുരുവിള പറയുന്നത്  (53 minutes ago)

കുളിക്കുന്നതിനിടെ വാട്ടര്‍ ടാങ്ക് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

തൊണ്ടിമുതല്‍ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി  (1 hour ago)

എനിക്ക് ഇരയായി നിന്ന് കരയാനല്ല, മറിച്ച് പോരാടാനാണിഷ്ടം; സൈബര്‍ ഇടങ്ങളില്‍ മലര്‍ന്നുകിടന്ന് തുപ്പുന്നവരറിയാന്‍; മീനാക്ഷി അനൂപ്  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി ജയറാമിനെ ചോദ്യം ചെയ്തു  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലില്‍ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം  (2 hours ago)

ശബരിമല ആചാരസംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ബിജെപി  (2 hours ago)

കേരളത്തിലെവിടെയും മാസപ്പിറവി കണ്ടില്ല, റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍  (2 hours ago)

ആറ്റുകാല്‍ പൊങ്കാല: തലസ്ഥാനത്ത് ഭക്ഷ്യശാലകള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  (2 hours ago)

കെപിസിസിയുടെ പരിപാടിയില്‍ മുഖ്യാതിഥിയായി പ്രേംകുമാര്‍  (3 hours ago)

കോഴിക്കോട് വസ്ത്രവ്യാപാര ശാലയില്‍ വന്‍ തീപിടിത്തം  (3 hours ago)

Malayali Vartha Recommends