Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

കീഴടങ്ങുന്നതിന്റെ തലേ ദിവസം പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നതെന്തിന്? 

02 SEPTEMBER 2017 09:30 AM IST
മലയാളി വാര്‍ത്ത

More Stories...

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ

നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനി കാവ്യാ മാധവന്റെ കാക്കനാടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന് കൂടുതല്‍ തെളിവ്. കീഴടങ്ങുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയില്‍ എത്തിയത്. ലക്ഷ്യയുടെ വിസിറ്റിംഗ് കാര്‍ഡും സുനിയുടെ കൈയില്‍ നിന്ന് കിട്ടി. സുനി എത്തുമ്പോള്‍ കാവ്യ ലക്ഷ്യയില്‍ ഉണ്ടായിരുന്നില്ല.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കിയെന്നാണ് സൂചന. മൂന്ന് ദിവസത്തിനകം കാവ്യ ചോദ്യം ചെയ്യലിന് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ചോദ്യം ചെയ്യാന്‍ വിളിക്കുന്ന ദിവസം തന്നെ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും കേസില്‍ പ്രതിയാകും. അപ്പുണ്ണിയേയും ഉടന്‍ അറസ്റ്റ് ചെയ്യാനാണ് സാധ്യത. അതിനിടെ ഓണം കഴിഞ്ഞ ശേഷം കാവ്യയേയും അപ്പുണ്ണിയേയും ചോദ്യം ചെയ്താല്‍ മതിയെന്ന അഭിപ്രായവും അന്വേഷണ സംഘത്തിലുണ്ട്.

കേസിലെ മാഡം കാവ്യയാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പള്‍സറിന്റെ വെളിപ്പെടുത്തലിന് പുറമെ പൊലീസ് അന്വേഷണത്തില്‍ വ്യക്തമായ കാര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ഒരു സ്ത്രീയുടെ സാന്നിധ്യമുണ്ടെന്ന് പൊലീസ് സ്ഥിരീകരിക്കുകയാണ്. ഇതാണ് കാവ്യയിലേക്ക് അന്വേഷണം നീളാന്‍ കാരണം. എന്നാല്‍ കാവ്യ ഗൂഢാലോചനയില്‍ പങ്കെടുത്തില്ല. ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം പള്‍സറിനെ സഹായിക്കുകയായിരുന്നു. പൊലീസ് പള്‍സറിനെ പിടികൂടാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇത്. ഈ സാഹചര്യമാണ് കാവ്യയെ കേസില്‍ കുടുക്കുന്നത്. കാവ്യയ്‌ക്കെതിരായ തെളിവുകള്‍ പൊലീസ് അന്തിമ വിശകലനത്തിന് വിധേയമാക്കുകയാണ്.

സംശയം തോന്നിയ ആദ്യം മുതല്‍ തന്നെ കാവ്യയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷിച്ചിരുന്നു. കാവ്യയുടെ െ്രെഡവറായി സുനി പോയിരുന്നു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഈ അന്വേഷണത്തിലാണ് വ്യക്തമായത്. കൂടാതെ സുനി കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന്റെ തെളിവും പൊലീസിന് ലഭിച്ചിരുന്നു. ഇതെല്ലാം കാവ്യ ആദ്യ ചോദ്യം ചെയ്യലില്‍ നിരസിക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ്. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ക്ക് മുമ്പില്‍ നടി പതറിപോയിരുന്നു. ഇതോടെയാണ് ദിലീപിനെതിരെ നിര്‍ണ്ണായക മൊഴികള്‍ പൊലീസിന് കാവ്യയില്‍ നിന്ന് ലഭിച്ചത്. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് പള്‍സര്‍ കാവ്യയാണ് മാഡമെന്ന് തുറന്നു പറഞ്ഞത്.

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കാവ്യ നിയമോപദേശം തേടിയതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെ സുനിയുടെ വെളിപ്പെടുത്തല്‍ കേട്ട് കാവ്യ കുഴഞ്ഞു വീണതായി റിപ്പോര്‍ട്ടുണ്ട്. ഉടന്‍ തന്നെ ഡോക്ടറെ വിളിച്ചു വരുത്തി ചികിത്സ തേടി. അറസ്റ്റ് ഭയന്ന് കാവ്യയും അമ്മയും വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതായും പൊലീസ് സംശയിക്കുന്നു. ഇത്തരത്തില്‍ കള്ളക്കളികള്‍ക്ക് മുതിരരുതെന്ന സൂചന പൊലീസ് കാവ്യയ്ക്ക് നല്‍കിയിട്ടുണ്ട്. വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. കേസില്‍ കാവ്യ പ്രതിയാകും. എന്നാല്‍ ഗൂഢാലോചനക്കുറ്റം ചുമത്താതെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനും വിട്ടയ്ക്കാനുമാണ് തീരുമാനം. കാവ്യ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ റിമാന്‍ഡ് ചെയ്യാനും നീക്കമുണ്ട്.

അതിനിടെ തങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കാവ്യയുടെ കുടുംബം. തങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല. തെറ്റ് ചെയ്യാത്തവരെ ശിക്ഷിക്കുമോ എന്ന് കാവ്യയുടെ കുടുംബം ചോദിക്കുന്നു. പള്‍സര്‍ സുനിയുമായി ഒരു ബന്ധവുമില്ല. തൃശൂര്‍ യാത്രയില്‍ പള്‍സര്‍ സുനി െ്രെഡവറായി വന്നിട്ടില്ലെന്നും കാവ്യയുടെ കുടുംബം തറപ്പിച്ച് പറയുന്നു. ഓര്‍മ്മയില്‍ പോലും ഇങ്ങനെ ഒരാളില്ല. സ്ഥിരം െ്രെഡവര്‍ അവധിയില്‍ പോകുമ്പോള്‍ താല്‍ക്കാലിക െ്രെഡവര്‍മാര്‍ വരാറുണ്ട്. എന്നാല്‍ അവരുടെ ജാതകം വാങ്ങി വയ്ക്കാനാകില്ലല്ലോ എന്നും കാവ്യയുടെ കുടുംബ സുഹൃത്ത് പറയുന്നു. എന്നാല്‍ പൊലീസ് ഇതൊന്നും മുഖവിലയ്‌ക്കെടുക്കുന്നില്ല.

ഒന്നോ രണ്ടോ ദിവസത്തേക്കായി പല ഡ്രൈവര്‍മാരും വന്നിട്ടുണ്ട്. എന്നാല്‍ പള്‍സര്‍ സുനി വന്നതായി ഓര്‍മ്മയില്ല. ഇപ്പോഴത്തെ ഡ്രൈവര്‍ രണ്ട് വര്‍ഷമായി കാവ്യയുടെ കൂടെ ജോലി ചെയ്യുന്നു. ഇയാളുടെ കാലത്ത് താല്‍ക്കാലിക ഡ്രൈവര്‍ വന്നിട്ടില്ല. ലക്ഷ്യയില്‍ പള്‍സര്‍ സുനി വന്നിരുന്നുവെന്നെ പൊലീസിന്റെ വാദവും കാവ്യയുടെ കുടുംബം തള്ളി. ഹാര്‍ഡ് ഡിസ്‌ക് ചോദിച്ചപ്പോള്‍ സന്തോഷത്തോടെയാണ് കൊടുത്തത്. അത് ഒന്നു മറയ്ക്കാനില്ലാത്തതുകൊണ്ടാണെന്നും കാവ്യയുടെ കുടുംബം.

സിനിമാ രംഗത്ത് സ്ഥിരം ഡ്രൈവര്‍ അവധിയില്‍ പോയാല്‍ താല്‍ക്കാലിക െ്രെഡവറെ ഏര്‍പ്പാട് ചെയ്യുന്ന പതിവുണ്ട്. ഇക്കാര്യം അറിയാവുന്ന പള്‍സര്‍ സുനി അത് വച്ച് മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും കാവ്യയുടെ കുടുംബം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (2 minutes ago)

'മെൽ കൗ പോണ്ടിച്ചേരി'.. ഫുൾ ഫൺ ജോണറിൽ പുതിയ ചിത്രം; ടൈറ്റിൽ പ്രകാശനം നടന്നു!!!  (4 minutes ago)

ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും; പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ പുറത്ത്!!!  (15 minutes ago)

ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്  (27 minutes ago)

ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുകൊണ്ട് എഐ വീഡിയോ; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ് ചെന്നിത്തല  (36 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം  (1 hour ago)

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു  (1 hour ago)

അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാ  (1 hour ago)

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

ഏതാണ് ഇരുണ്ട കാലം? കള്ളം പറയരുത് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് രാഹുൽ മാങ്കൂട്ടം...! ആ പ്രസ്‌താവനയിൽ വിമർശനം  (2 hours ago)

അനൗൺസ്‌മെന്റ് വാഹനത്തിൽ പോറ്റിയെ കേറ്റിയെ ഗാനം ; ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോയ്ക്കിടെ ചുവന്ന കൊടിയുമായി കുതിച്ചെത്തി സിപിഐഎം പ്രവർത്തകൻ...! പിന്നാലെ സംഭവിച്ചത്  (2 hours ago)

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി  (2 hours ago)

IRAN ഇറാഖിലെ ഖത്തായിബ് ഹിസ്ബുള്ള ഇറങ്ങി  (2 hours ago)

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ  (2 hours ago)

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ  (2 hours ago)

Malayali Vartha Recommends