Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..


ഇറാനിൽ തകർന്നു വീണ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി..പ്രദേശത്ത് അതിശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം... പൈലറ്റിനെ ഇതുവരെ ഇറാൻ അതിർത്തിക്ക് പുറത്തെത്തിച്ചിട്ടില്ലെന്ന് യുഎസ്..

എസ്‌കോര്‍ട്ട് വാഹനങ്ങള്‍ക്ക് ഗുരുതര തകരാര്‍, പോലീസുകാരുടെ ജീവന്‍ പന്താടുന്നു; സംസ്ഥാനത്തെ വിഐപികള്‍ക്ക് ഓടുന്ന അകമ്പടി വാഹനങ്ങള്‍ വര്‍ഷങ്ങളുടെ പഴക്കമുള്ളവ

11 SEPTEMBER 2017 01:30 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ വിഐപികള്‍ക്ക് ഓടുന്ന അകമ്പടി വാഹനങ്ങള്‍ വര്‍ഷങ്ങളുടെ പഴക്കമുള്ളവ. അതില്‍ സഞ്ചരിക്കുന്ന പോലീസുകാര്‍ പലപ്പോഴും ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെടാറുള്ളതെന്നും റിപ്പോര്‍ട്ട്.

പോലീസ് വാഹനങ്ങളാണ് പലപ്പോഴും വിഐപികള്‍ക്ക് അകമ്പടി പോകാറുള്ളത്. ഇതില്‍ 15 ലധികം വര്‍ഷം പഴക്കമുള്ള ഷെവര്‍ലെ വാഹനങ്ങളാണ് അധികവും. അകമ്പടി വാഹനങ്ങളായി ബൊലേറോ ജീപ്പ് ഉണ്ടെങ്കിലും കേന്ദ്രസംസ്ഥാന മന്ത്രിമാര്‍ക്കാണ് നല്‍കാറുള്ളത്. രൂക്ഷമായ വാഹന ക്ഷാമം നേരിടുന്ന പോലീസില്‍ അകമ്പടിക്ക് നല്‍കാന്‍ വാഹനങ്ങള്‍ ഇല്ലെന്നതാണ് വാസ്തവം. 

പല വാഹനങ്ങളിലും ബ്രേക്ക് പോലും ശരിയല്ല. പുതിയ വി ഐ പി വാഹനങ്ങള്‍ അമിതവേഗതയില്‍ വരുമ്പോള്‍ അതിനൊപ്പമെത്താന്‍ അകമ്പടി വാഹനത്തിലുള്ളവര്‍ പെടാപാട് പെടും. അതിന്റെ ഫലമായി അമിത വേഗത സ്വാഭാവികമായി വന്നു ചേരും. ഇങ്ങനെയാണ് അപകടങ്ങള്‍ തുടര്‍കഥയാകുന്നത്. നേരത്തെയും അകമ്പടി വാഹനങ്ങള്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. മരിച്ച പ്രവീണിന്റെ ഭാര്യ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലാണ്.

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരിക്ക് അകമ്പടി പോയ പോലീസ് വാഹനം അപകടത്തില്‍ പെട്ട് പോലീസുകാരന്‍ മരിച്ചതോടെ കോടിയേരിക്ക് എങ്ങനെയാണ് പോലീസ് എസ്‌കോര്‍ട്ട് നല്‍കുന്നത് എന്ന ചോദ്യവും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാകുന്നു.

കോടിയേരി കേരളത്തിന്റെ മുന്‍ ആഭ്യന്തര മന്ത്രി മാത്രമാണ്. അദ്ദേഹം എം എല്‍ എ അല്ല. എന്നിട്ടും അദ്ദേഹത്തിന് എസ് കോര്‍ട്ട് ലഭിച്ചു. ഒരു പക്ഷേ കേരളത്തിലെ ഒരു മന്ത്രിക്ക് പോലും എളുപ്പത്തില്‍ എസ്‌കോര്‍ട്ട് ലഭിക്കില്ല.

അപകടത്തില്‍ മരിച്ച പോലീസുകാരനല്ല വാഹനം ഓടിച്ചതെന്ന് പരക്കെ സംസാരമുണ്ട്. അദ്ദേഹം മുന്‍ സീറ്റില്‍ ഇരിക്കുകയായിരുന്നത്രേ. എസ്‌കോര്‍ട്ട് വാഹനത്തില്‍ ഉണ്ടായിരുന്ന കൂടുതല്‍ പേര്‍ക്ക് പരിക്കുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്നാണ് എസ്‌കോര്‍ട്ട് വാഹനം കോടിയേരിക്ക് അകമ്പടി പോയത്. പരുമലയില്‍ നിന്നും മടങ്ങുമ്പോള്‍ പൊടിയാടി ജംഗ്ക്ഷനിലായിരുന്നു അപകടം. മരിച്ച പ്രവീണ്‍ സജീവ സി പി എം പ്രവര്‍ത്തകനാണ്.

അമിതവേഗതയാണ് അപകട കാരണമെന്ന് പറയുന്നുണ്ട്. എസ്‌കോര്‍ട്ട് വാഹനങ്ങള്‍ അമിതവേഗതയിലാകുന്നതിനെ കുറ്റം പറയാനാവില്ല. കാരണം വിഐപികള്‍ എപ്പോഴും അമിത വേഗതയാലായിരിക്കും. എസ്‌കോര്‍ട്ട് വാഹനങ്ങള്‍ ഒപ്പമെത്തിയില്ലെങ്കില്‍ ദേഷ്യം വരുന്ന വി ഐ പി മാരും നിരവധിയുണ്ട്. പിണറായി അധികാരം ഏറ്റെടുത്തപ്പോള്‍ എസ്‌കോര്‍ട്ട് പരിമിതപ്പെടുത്തുമെന്ന് പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ ഒരു പരിമിതിയും ഉണ്ടായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശത്രുദോഷവും കോടതി കേസുകളും; ഈ വാരം സൂക്ഷിക്കേണ്ട രാശികൾ.  (40 seconds ago)

  സി.ബി.എസ്.ഇ സ്കൂളുകളിലും മാതൃഭാഷാ പഠനം നിർബന്ധമാക്കുന്നു....  (9 minutes ago)

സർവ്വ കാര്യ വിജയം! മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന്റെ ദിനം!  (27 minutes ago)

ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ...  (32 minutes ago)

നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി  (45 minutes ago)

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (6 hours ago)

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് ആരോപണത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി  (6 hours ago)

കാട്ടാക്കടയില്‍ നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത  (10 hours ago)

പ്രണയിച്ചയാളെ വിവാഹം കഴിച്ച 22കാരിയായ മകളെ കൊലപ്പെടുത്തി പിതാവ്  (10 hours ago)

ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി  (10 hours ago)

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം ചര്‍ച്ചയാക്കുന്നതിനിടെ യുഡിഎഫിന് കുരുക്കായി കാസര്‍ഗോട്ടെ വനിത ലീഗ് നേതാവിന്റെ വിവാദ പ്രസംഗങ്ങള്‍  (11 hours ago)

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.  (11 hours ago)

വയനാട് ദുരന്ത പുന:രധിവാസം; രണ്ടാംഘട്ടത്തില്‍ രണ്ട് ഏക്കര്‍ പതിനെട്ട് സെന്റ് ഭൂമി വാങ്ങുന്നതിനായി 2,50,30 212 രൂപ ചെലവഴിച്ചു; കോൺഗ്രസ് സമാഹരിച്ചത് 5,38, 21,632 രൂപയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (12 hours ago)

ഇറാനിൽ 'നരകം' പെയ്തിറങ്ങി നട്ടെല്ലുണ്ടെഡാ ടെഹ്‌റാനില്‍ കയറി പൈലറ്റിനെ തൂക്കി അമേരിക്കയ്ക്ക് HAPPY EASTER  (12 hours ago)

പ്രധാനമന്ത്രിഓരോ തവണ കേരളത്തിലേക്ക് വരുമ്പോഴും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന്റെ നാലൊന്ന് ശക്തിയില്‍ സി.പി.എമ്മിനെ വിമര്‍ശിക്കുന്നില്ല; ഇവര്‍ പരസ്പര സഹകരണ സംഘമായിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്  (12 hours ago)

Malayali Vartha Recommends