കാട്ടാക്കടയില്‍ നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത

തിരുവനന്തപുരം കാട്ടാക്കട പൂഴനാട് നവജാതശിശു മരിച്ച സംഭവത്തില്‍ ദുരൂഹത. ഇന്ന് ഉച്ചയോടെ പൂഴനാട് സ്വദേശിനിയായ യുവതി വീട്ടില്‍ പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. യുവതി ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കുഞ്ഞിനെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനാല്‍ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ ശരീരത്തില്‍ എങ്ങിനെയാണ് മുറിവുകള്‍ ഉണ്ടായതെന്ന് പൊലീസ് വിശദമായി അന്വേഷിക്കും.
https://www.facebook.com/Malayalivartha























