Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയനാട് ദുരന്ത പുന:രധിവാസം; രണ്ടാംഘട്ടത്തില്‍ രണ്ട് ഏക്കര്‍ പതിനെട്ട് സെന്റ് ഭൂമി വാങ്ങുന്നതിനായി 2,50,30 212 രൂപ ചെലവഴിച്ചു; കോൺഗ്രസ് സമാഹരിച്ചത് 5,38, 21,632 രൂപയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

05 APRIL 2026 06:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!

യാഥാസ്ഥിതികവും കാലഹരണപ്പെട്ടതുമായ സിദ്ധാന്തത്തിൽ കാലോചിത പരിഷ്ക്കരണം നടത്തുന്നില്ലെങ്കിൽ കമ്മ്യൂണിസം നിലനിൽക്കുകയില്ലെന്ന വാദം; കേരളത്തിലെ മികച്ച മാർക്സിസ്റ്റു സൈദ്ധാന്തികനായിരുന്ന ഡോ. എം.പി.പരമേശ്വരനെ സി.പി.എം ക്രൂരമായി ബലയാടാക്കി; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

വയനാട് ദുരന്ത പുന:രധിവാസത്തിനായി കോണ്‍ഗ്രസ് പാര്‍ട്ടി പ്രത്യേക ആപ്പ് വഴിയും  യൂത്ത് കോണ്‍ഗ്രസ്  കെപിസിസിക്ക് നല്‍കിയ ഒരു കോടി അഞ്ച് ലക്ഷം രൂപയും ഉള്‍പ്പെടെ സമാഹരിച്ചത് 5,38, 21,632  രൂപയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. 

കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലാണ് പണം സ്വീകരിച്ചത്. ആദ്യഘട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ഏക്കര്‍ ഇരുപത്തിനാലര സെന്റ് ഭൂമി കെ പി സി സി പ്രസിഡന്റിന്റെ പേരില്‍ വാങ്ങി. ഇതിനായി മൂന്നു കോടി അറുപത്തിയെട്ട് ലക്ഷത്തി മുപ്പത്തി ആറായിരത്തി മുന്നൂറ്റി എണ്‍പത്തിയഞ്ച് രൂപ (3,68,36,385 രൂപ) ചെലവഴിച്ചു. മുദ്രപത്രം രജിസ്ട്രേഷന്‍ ടി ഡി എസ്,  സര്‍വേ എന്നിവ ഉള്‍പ്പെടെയാണ് ഈ തുക.കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് ഫണ്ട് പിരിവിനുള്ള ആപ്പ് നിര്‍മ്മിക്കുന്നതിന് വേണ്ടി 9,30,000 രൂപ ചെലവായി.

രണ്ടാംഘട്ടത്തില്‍ രണ്ട് ഏക്കര്‍ പതിനെട്ട് സെന്റ് ഭൂമി വാങ്ങുന്നതിനായി 2,50,30 212 രൂപ ചെലവഴിച്ചു. ഒന്നാംഘട്ട ഭൂമി ഏറ്റെടുക്കലിനും രജിസ്‌ട്രേഷനും ആപ്പ് നിര്‍മ്മാണത്തിനും മറ്റുമായി ചെലവാക്കിയ തുകയ്ക്ക് കഴിഞ്ഞ് ശേഷിച്ചത് 1,60,55,247 രൂപയാണ്. അതിനാല്‍ രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കുന്നതിന് തുക തികയാതെ വന്നപ്പോള്‍ കെ പി സി സിയുടെ തനത് ഫണ്ടില്‍ നിന്നും 97,51,212 രൂപഅധികമായി ചെലവഴിച്ചു. ഇനി രജിസ്‌ട്രേഷനും സര്‍വെയ്ക്കും മറ്റുമായി എഴുത്തിമൂന്ന് ലക്ഷത്തി തൊണ്ണൂറായിരത്തി തൊള്ളായിരത്തി എന്‍ പത്തിയഞ്ച് രൂപ (73,90,985 രൂ)  ആവശ്യമുണ്ട്. ഈ തുകപാര്‍ട്ടി കണ്ടെത്തും. ഇതുവരെ ആകെ ചെലവായത് 6,27,96,597 രൂപ. കെപിസിസി വയനാട് ദുരിതാശ്വാസ ഫണ്ടില്‍ ശേഷിക്കുന്നത് 7,76,247 രൂപയാണ്.

വീട് നിര്‍മാണത്തിനായി പിരിച്ചതിനേക്കാള്‍ കൂടുതല്‍ പണം ചെലവഴിച്ചു കഴിഞ്ഞതായും വീട് നിര്‍മാണത്തിനായി ഇനി  പ്രത്യേകം പണം പിരിക്കില്ലെന്നും എഐസിസിയുടെയും കെപിസിസിയുടെയും ഫണ്ട് ഉപയോഗിച്ച് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. എല്ലാ പണവും എല്ലാം അക്കൗണ്ട് വഴിയാണ് നല്‍കിയത്.ഒന്നും ക്യാഷ് വഴി നടത്തിയിട്ടില്ല. അത് ആര്‍ക്കും പരിശോധിക്കാം. ഇതില്‍ സംശയത്തിന്റെ പുകമറ സൃഷ്ടിക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് സണ്ണി ജോസഫ് പറഞ്ഞു.

പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന്‍ ഉയര്‍ത്തിയ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിലും പാര്‍ട്ടി ഓഫീസ് തിരിമറിയിലും സി പി എമ്മിന് ഉത്തരമില്ല. പ്രസ്തുത കണക്കുകള്‍ പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞതില്‍ നിന്നും പാര്‍ട്ടി പിറകോട്ട് പോയി. കണക്കു ചോദിച്ച വി.കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. തിരുവനന്തപുരത്തും  രക്തസാക്ഷി ഫണ്ട് തട്ടിച്ചതായി രക്തസാക്ഷിയുടെ കുടുംബം തന്നെ പരാതിപ്പെട്ടു.സഹകരണ സ്ഥാപനത്തില്‍ ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും സി പി എം സാമ്പത്തിക തട്ടിപ്പ്  നടത്തിയതായി പരാതിയുണ്ട്.

ഇത്തരം വിവാദങ്ങളില്‍ പെട്ടവരെ പോലും തിരഞ്ഞെടുപ്പില്‍ സി പി എം മത്സര രംഗത്തിറക്കി. ഇത്തരക്കാരെ  പാര്‍ട്ടി പ്രോത്സാഹിപ്പിക്കുകയാണ്. ശബരിമല സ്വര്‍ണ്ണ മോഷണ കേസില്‍ ഉള്‍പ്പെട്ട് മൂന്നുമാസം തടവില്‍ കഴിഞ്ഞവരെ  പാര്‍ട്ടി സംരക്ഷിക്കുന്നു.ഈ പാര്‍ട്ടിയാണ് വയനാട് ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നിക്കുന്നത്.മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട് .ഇക്കാര്യത്തില്‍  സംവാദത്തിന്  മുഖ്യമന്ത്രിയെ ക്ഷണിച്ചെങ്കിലും  മുഖ്യമന്ത്രി സംവാദത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നും സണ്ണി ജോസഫ് പരിഹസിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (8 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (22 minutes ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (32 minutes ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (45 minutes ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (1 hour ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (1 hour ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (1 hour ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (1 hour ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (2 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (2 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (2 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (3 hours ago)

Malayali Vartha Recommends